‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും അടച്ചിട്ട വാഹനത്തില്‍ കുട്ടികളെ ഇരുത്തി മുതിര്‍ന്നവര്‍ പുറത്തുപോകുന്ന പ്രവണത തുടരുകയാണെന്ന് ദുബായ് പൊലീസ്. അപകടത്തിന് കാരണമാകാവുന്ന നിലയില്‍ കണ്ടെത്തിയ 36 കുട്ടികളെ ഈ വര്‍ഷം രക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി.
ചൂടുകാലത്താണ്...
വാഹനാപകടങ്ങളും നിയമലംഘനങ്ങളും തടയുന്നതിനായി ദുബായ് പൊലീസ് നടപ്പാക്കിയ 'വി ആർ ഓൾ പോലീസ്' പദ്ധതി വന്‍ വിജയം. ഈ വര്‍ഷം ആദ്യ ഏഴ് മാസങ്ങളിൽ 34,869 അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തിയതായി...
സൗദിയിലെ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ഇന്ത്യയിലെ കോൺസുലേറ്റുകളിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. തീരുമാനം ആഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ പ്രാബല്യത്തില്‍ വരും. മുബൈയിലുളള സൗദി കോണ്‍സുലേറ്റിലാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്...
അസ്ഥിര കാലാവസ്ഥയില്‍ ട്രാഫിക് മുന്നറിയിപ്പുകൾ പാലിക്കണമെന്ന് അബുദാബി പൊലീസ്. യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ അസ്ഥിരമാകുമെന്നും വാഹനാപകടങ്ങൾ ഒഴിവാക്കാന്‍ ജാഗ്രത തുടരണമെന്നും പൊലീസ് വ്യക്തമാക്കി.
സുരക്ഷിതമായ ഡ്രൈവിംഗ് പാലിക്കണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
വാഹനം...
പൊതുമുതല്‍ നശിപ്പിക്കുകയും പരസ്പരം കൈയേറ്റം നടത്തുകയും ചെയ്ത ആഫ്രിക്കന്‍ സംഘത്തെ ദുബായ് പൊലീസ് പിടികൂടി. സംഘര്‍ഷത്തിന്റേയും പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെയും ദ്യശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടി. ഇവർക്കെതിരെ കേസെടുത്തുതായും തുടർ നടപടികൾക്കായി പബ്ലിക്...