‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിലെ ശുചിമുറിയില്‍നിന്ന് അണുനാശിനി കഴിച്ചതായാണ് സംശയം. ദേഹാസ്വാസ്ഥ്യണ്ടാവുകയും ശര്‍ദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്...
വിവാദ കിളികൊല്ലൂര്‍ പൊലീസ് മർദനത്തില്‍ സൈന്യത്തിന്റെ ഇടപെടല്‍. മാനദണ്ഡങ്ങൾ ലംഘിച്ച് സൈനികനെ അറസ്റ്റ് ചെയ്തതിലും മര്‍ദ്ദനത്തിനിരയാക്കിയതിലും സൈന്യം റിപ്പോര്‍ട്ട് തേടി. ഡിജിപിയും ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സൈന്യം റിപ്പോര്‍ട്ട് തേടി
സൈനികനെ അറസ്റ്റ് ചെയ്ത...
ഏഴ് അന്താരാഷ്ട്ര അവാര്‍ഡുകൾ സ്വന്തമാക്കി യുഎഇ പൊലീസ്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പോലീസിന്റെ പുരസ്കാരങ്ങളാണ് യുഎഇ സ്വന്തമാക്കിയത്. 2022ലെ 40 വയസ്സിൽ താഴെയുള്ള സ്വാധീനമുള്ള ലീഡർ...
ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിന്റെ ജനലിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷപെടുത്തിയ രണ്ടുപേരെ ഷാർജ പോലീസ് ആദരിച്ചു. നേപ്പാൾ സ്വദേശിയായ വാച്മാന്‍ മുഹമ്മദ് റഹ്മത്തുള്ളയെയും സഹായി അദേൽ അബ്ദുൾ ഹഫീസിനേയുമാണ് ഷാർജ പോലീസ് ആദരിച്ചത്. ഷാർജ...
കാറിനുളളില്‍ കുടുങ്ങിയ രണ്ടുവയസുളള കുഞ്ഞിനെ രക്ഷപെടുത്തി ദുബായ് പൊലീസ്. കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി ഷോപ്പിംഗിന് പോയ അമ്മയുടെ അനാസ്ഥയെ തുടര്‍ന്നാണ് പൊലീസ് രക്ഷകരായത്. ഷോപ്പിംഗിന് ശേഷം തിരിച്ചെത്തിയപ്പോൾ കാര്‍ തുറക്കാന്‍ കഴിയാതിരുന്ന അമ്മ തന്നെ...
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച 6,802 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാന കയറ്റം നൽകി. വിവിധ മേഖലകളിൽ ആഗോള നേതൃത്വം കൈവരിക്കുന്നതിനുള്ള
ദുബായുടെ...