‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കേരള പൊലീസിന്‍റെ യൂ ട്യൂബ് ചാനല്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍. കഴിഞ്ഞ രാത്രിയോടെയാണ് പൊലീസന്‍റെ ഔദ്യോഗിത ചാനല്‍ ഹാക്ക് ചെയ്തതത്. ചാനലിലുണ്ടായിരുന്ന വീഡിയോകൾ ഡിലീറ്റ് ചെയ്ത ഹാക്കര്‍മാര്‍ പുതിയ മൂന്ന് വീഡിയോകൾ പോസ്റ്റ്...
ശൈത്യകാല അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നു. റോഡുകളില്‍
തിരക്കേറുന്നതിനാല്‍ അതിജാഗ്രത വേണമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. പൊതു യാത്രക്കാരും സ്കൂൾ ബസ് ഡ്രൈവര്‍മാരും നിയമങ്ങൾ പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
സ്റ്റോപ് അടയാളമിട്ട് സ്കൂൾ ബസ് നിർത്തിയിട്ടാൽ മറ്റു...
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുബായ് പോലീസിലേക്കുള്ള അടിയന്തര കോളുകൾ വർദ്ധിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു മിനിറ്റിൽ ശരാശരി ആറ് കോളുകൾ വീതമാണ് ലഭ്യമാകുന്നതെന്ന് പൊലീസ്. സേനയുടെ എമർജൻസി നമ്പറായ 999ലേക്ക് കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ...
മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ക്യാമ്പൈനുമായി ഫുജൈറ പൊലീസ്.
'മയക്കുമരുന്നിനെതിരെ പോരാടാൻ നാമെല്ലാവരും ഒരുമിച്ച്' എന്ന പ്രമേയത്തിലാണ് ബോധവൽക്കരണ ക്യാമ്പൈന് തുടക്കം കുറിച്ചത്. ഡിസംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന ക്യാമ്പൈനിലൂടെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും...
കുട്ടികൾ ഉൾപ്പെടെ ഹത്ത മലമുകളിൽ കുടുങ്ങിയ ആറംഗ കുടുംബത്തെ പൊലീസ് രക്ഷപെടുത്തി. മാതാപിതാക്കളും നാല് കുട്ടികളും ഉൾപ്പെട്ട വിദേശികളാണ് മലമുകളില്‍ കുടുങ്ങിയത്. വഴിതെറ്റി ഏറെ അലഞ്ഞതോടെ തിരിച്ചിറങ്ങാന്‍ കഴിയാതെ കുടുംബം...
പ്രധാന റോഡുകളുടെ വശങ്ങളിൽ ക്രമരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്. ഇത്തരം പ്രവണതകൾ വാഹനാപകടങ്ങൾക്ക് ഇടയാക്കുമെന്നും ഗതാഗതം തടസ്സത്തിന് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി.
ക്യാമ്പൈന്‍റെ ഭാഗമായി വാഹനമോടിക്കുന്നവരോട് വേഗത...