‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സിന് മുന്നറിയിപ്പുമായി ദുബായ് പൊലീസ് മേധാവി. എമിറേറ്റിൻ്റെ സുരക്ഷിതത്ത്വത്തെ അവഗണിക്കുന്ന് വീഡിയോകളും മറ്റും ഒഴിവാക്കണമെന്ന് നിർദ്ദേശം. കൂടുതൽ ലൈക്കുകളും മറ്റും നേടാനുളള ശ്രമത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്ന വീഡിയോകൾ ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം.
ചിലർ...
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയില്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതർ. സുരക്ഷാ സജ്ജീകരണങ്ങള്‍ കര്‍ശനമാക്കുന്നതിൻ്റെ ഭാഗമായി നൂറുകണക്കിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഹെലികോപ്റ്റര്‍ നിരീക്ഷണം ഉൾപ്പടെ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.സുരക്ഷയ്ക്കൊപ്പം അടിയന്തര വൈദ്യസഹായംഎത്തിക്കുന്നത് അടക്കമുളള സംവിധാനങ്ങളും...
ഓൺലൈൻ വഴി അപരിചിതർക്ക് പണം കൈമാറുന്നതിനെതിരേ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഓൺ ലൈൻ വഴി യാചനാത്തട്ടിപ്പുകൾ പെരുകിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. റമസാനിൽ ജനങ്ങളുടെ സഹായ മനോഭാവം ചൂഷണം ചെയ്ത് പണം തട്ടുന്ന സംഘങ്ങളാണ്...
പ്രവാസിയായ പിതാവ് ഉപേക്ഷിച്ച മൂന്ന് കുട്ടികൾക്ക് സംരക്ഷണം ഒരുക്കി ദുബായ് പൊലീസ്. പത്ത് വയസ്സിന് താഴെയുളള മൂന്ന് കുട്ടികളെ മാതാവിനൊപ്പം ഉപേക്ഷിച്ച് പിതാവ് രാജ്യം വിടുകയായിരുന്നു. കുട്ടികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും ഇയാൾ...
കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി ബണ്ടിചോറിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മോഷണം നടത്തിയ യുവാവ് ദുബായിൽ പിടിയിലായി. 28 വയസ്സുളള യുവാവാണ് മദ്യലഹരിയിൽ ആഡംബര വാഹനമായ റേഞ്ച് റോവർ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഏഷ്യൻ യുവതി താമസസ്ഥലത്തിന്...
സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിന് നീക്കവുമായി ദുബായ് പൊലീസിൻ്റെ പദ്ധതി. പത്ത് ബാങ്കുകളുമായി സഹകരിക്കാൻ ദുബായ് പൊലീസ് ധാരണപത്രത്തിൽ ഒപ്പുവെച്ചു. കുറ്റകൃത്യങ്ങളെ മുൻകൂട്ടിക്കണ്ട് നടപടി സ്വീകരിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളുടെയും സുരക്ഷാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും...