‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: police

spot_imgspot_img

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​ ഒരുക്കുകയാണ് ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജയിൽ അധികൃതർ പറഞ്ഞു. മലയാള...

മുഖ്യമന്ത്രിക്കായി വാങ്ങിയ സമൂസ കാണാതായി; സിഐഡി അന്വേഷണംപ്രഖ്യാപിച്ച് ഹിമാചല്‍

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനായി വാങ്ങിയ സമൂസ കാണാതായതില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിക്കായി ഓർഡർ ചെയ്ത് എത്തിച്ച മൂന്ന് സമൂസ ബോക്സുകളാണ് കാണാതായത്. സർക്കാറിനെതിരായ ഗൂഡാലോചന എന്ന...

വാട്സാപ്പ് വഴി തേൻകെണി; വ്യാപാരിയിൽനിന്ന് രണ്ടരക്കോടി തട്ടിയ ദമ്പതികൾ പിടിയിൽ

വാട്സ്സാപ്പിലൂടെ തേൻകെണിയൊരുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികളെ പൊലീസ് പിടികൂടി. തൃശൂരിലെ 63കാരനായ വ്യാപാരിക്കാണ് പണം നഷ്ടമായത്. ബാങ്ക് അക്കൌണ്ടിലെ വിവരങ്ങളും സൈബർ തെളിവുകളും പിൻതുടർന്നാണ് പൊലീസ് തട്ടിപ്പുകാരായ ഭാര്യയേയും ഭർത്താവിനേയും പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി...

ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് സുരക്ഷയൊരുക്കി പൊലീസ്

ബോളിവുഡ് താരം ഷാരൂഖ് ഖാന് ഫോണിലൂടെ വധഭീഷണി. ഇതേത്തുടർന്ന് പൊലീസ് താരത്തിന് വൈ പ്ലസ് സുരക്ഷയൊരുക്കി. സായുധരായ ആറ് ഉദ്യോഗസ്ഥർ അദ്ദേഹത്തിനോടൊപ്പമുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തി. റായ്‌പൂരിൽ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ബാന്ദ്ര...

യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പരാതി വ്യാജം, നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പരാതി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല...

കാർ മോഷണത്തിനെതിരെ ബോധവത്കരണ കാമ്പയിനുമായി റാസൽഖൈമ പൊലീസ്

വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോകുന്നത് തടയാൻ ലക്ഷ്യമിട്ട് ബോധവത്കരണവുമായി റാസൽഖൈമ പൊലീസ്. ജനറൽ കമാൻഡ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ചാണ പുതിയ സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ. "നിങ്ങളുടെ വാഹനവും വിലയേറിയ സ്വത്തുക്കളും മോഷണത്തിൽ...