‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: plan

spot_imgspot_img

ട്രാഫിക് ഫ്ലോ പ്രധാനം; നയം നടപ്പാക്കാൻ ദുബായ്

ദുബായിൽ അനുഭവപ്പെടുന്ന ഗതാഗതത്തിരക്കിന് പരിഹാരമെന്ത്? പദ്ധതികൾ പലതുപരീക്ഷിച്ചിട്ടും പരിഹാരമാകാത്ത കുരുക്കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണാധികാരികൾ. ബുധനാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കൗൺസിലിൽ പുതിയ ട്രാഫിക് ഫ്ലോ പ്ളാൻ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായിലെ ഗതാഗത വിഭാഗമായ ആർടിഎ. ഇതിനായി...

റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കും; ഉത്തരവുമായി ഉമ്മുൽ ഖുവൈൻ ഭരണാധികാരി.

എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാൻ ആറ് നിയമങ്ങൾ പുറപ്പെടുവിച്ച് ഉമ്മുൽ ഖുവൈൻ ഭരണാധികാരി. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവയ്ൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് നിയമങ്ങൾ...

പഞ്ച ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നല്‍കി ദുബായ് ആര്‍ടിഎ; പദ്ധതികളില്‍ നവീകരണം

അടുത്ത പത്ത് വർഷത്തേക്കുള്ള പ്രവര്‍ത്തന നയങ്ങളും പദ്ധതികളും നവീകരിച്ച് ദുബായ് ആർടിഎ. ആർടിഎയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചെയർമാനും ഡയറക്‌ടർ ജനറലുമായ മത്താർ അൽ തായർ ആർടിഎയുടെ സ്ട്രാറ്റജിക് പ്ലാന്‍ 2023-2030...

സുസ്ഥിരതാ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ; ദേശീയ കെട്ടിട നിയന്ത്രണ നയത്തിന് അംഗീകാരം

സുസ്ഥിരതാ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ. ഇതിന്‍റെ ഭാഗമായി ദേശീയ കെട്ടിട നിയന്ത്രണ നയത്തിന് അംഗീകാരം നല്‍കി യുഎഇ ക്യാബിനറ്റ്. രാജ്യത്തെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും, കാർബൺ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമായി കെട്ടിടങ്ങൾ, റോഡുകൾ, വീടുകൾ തുടങ്ങി...

ദുബായിലെ മരുഭൂമി പച്ചപ്പണിയും; ഗ്രാമീണ മേഖലയിലേക്ക് സഞ്ചാരികൾ എത്തും

ദുബായിലെ ഗ്രാമീണ പ്രദേശങ്ങളും മരുഭൂമി അതിര്‍ത്തികളും കൂടുതല്‍ വികസിതവും പ്രകൃതി സുരക്ഷിതവുമാക്കാനുളള പദ്ധതികളുമായി ഭരണാധാകാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രകൃതിദത്ത റിസർവുകൾ, മരുഭൂമിയിലെ കായിക വിനോദങ്ങൾക്കുള്ള സ്റ്റേഷനുകൾ, ഗ്രാമ...

തൊ‍ഴിലാളി ക്ഷേമത്തിന് കര്‍മ്മപദ്ധതിയുമായി ഷാര്‍ജ ഭരണാധികാരി

തൊ‍ഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതികൾ ആ‍വിഷ്കരിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. എമിറേറ്റിലെ തൊ‍ഴിലാളികളുടെ ജീവിത നിലവാരവും തൊ‍ഴില്‍ സ്ഥിരതയും...