‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആഭ്യന്തര തീർഥാടകർ ഹജ്ജിന് അപേക്ഷിച്ചു തുടങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.രാജ്യത്തിനകത്തു നിന്നുള്ള തീർഥാടകർക്ക് മന്ത്രാലയം വെബ്സൈറ്റ് വഴിയും “നുസ്ക്” ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ഹജ്ജ് നിർവഹിക്കുന്നതിനുള്ള റജിസ്ട്രേഷൻ...
ഹജ്ജ് തീർഥാടനത്തിനെത്തിയ വിദേശ വിശ്വാസികളുടെ മടക്കം ശനിയാഴ്ചയോടെ പൂര്‍ത്തിയാകും. തീർഥാടകരുടെ അവസാന സംഘത്തിന്റെ മടക്കം സുഗമമാക്കുന്നതിന് നടപടി പൂര്‍ത്തിയാക്കിയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. തീര്‍ത്ഥാടകര്‍ക്ക് ശനിയാഴ്ച വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
ഏകദേശം...
ഹജ്ജിനെത്തിയ മുഴുവന്‍ തീർഥാടകരും മിനയിൽ നിന്ന് അറഫാത്തിലേക്കെത്തി. പത്ത് ലക്ഷം തീര്‍ത്ഥാടകരേയും സുരക്ഷിതമായി എത്തിക്കാനായെന്ന് പബ്ലിക് സെക്യൂരിറ്റി കമാൻഡർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. എല്ലാ ഹജ്ജ് വർക്കിംഗ് അതോറിറ്റികളുടെയും...
ഹജ്ജിന് എത്തുന്ന മുഴുവൻ തീർഥാടകർക്കും ഹജ്ജ് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാന്‍ തീരുമാനം. ഡെപ്യൂട്ടി ഹജ് -ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് അൽ മുശാത്താണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് സേവന മേഖലയിൽ...
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വിമാന സര്‍വ്വീസുകളൊരുക്കി സൗദി എയര്‍ലൈന്‍സ്. ഇതിനായി 14 വിമാനങ്ങളാണ് തയ്യാറാക്കിയിട്ടുളളത്. ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പാക്കാനും തീരുമാനം.
ഇതിന്റെ ഭാഗമായി പതിനഞ്ച് സ്റ്റേഷനുകളില്‍ നിന്ന് 268 അന്താരാഷ്ട്ര സര്‍വ്വീസുകളാണ്...
യുഎഇയില്‍നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ചു. വ്യവസ്ഥകൾ പാലിക്കുന്നവർക്കും ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നൽകും.
ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർ, 65 വയസ്സിൽ താഴെയുള്ളവർ, അംഗീകൃത...