‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: photos

spot_imgspot_img

സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണിൽ സൂക്ഷിക്കരുതെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ്.

സ്വകാര്യ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റാണ്  (എഡിജെഡി)നിർദ്ദേശം നൽകിയത്. സ്വകാര്യത സംരക്ഷിക്കാനും സൈബർ ചൂഷണത്തിന് ഇരയാകുന്നത് ഒഴിവാക്കാനുമാണ് നിർദ്ദേശമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ...

പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം സുജ കാർത്തിക; പ്രായം പിന്നോട്ടാണോയെന്ന് ആരാധകർ

ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടി സുജ കാർത്തിക. നായകന്മാരുടെ സഹോദരിയായും സഹതാരമായുമെല്ലാം സുജ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ...

നടി മീര നന്ദൻ വിവാഹിതയായി; ഗുരുവായൂർ ക്ഷേത്രത്തിൽ താലിചാർത്ത്

മലയാള ചലചിത്രതാരം മീര നന്ദന്‍ വിവാഹിതയായി. പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചായിരുന്നു മീരയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വരന്‍ ശ്രീജു മീര നന്ദന് താലി ചാർത്തി. ലണ്ടനില്‍ അക്കൗണ്ടൻ്റാണ്...

ലെനയുടെയും പ്രശാന്തിന്റെയും വിവാഹത്തിൽ പങ്കെടുത്ത് ഷെഫ് പിള്ള; വൈറലായി ചിത്രങ്ങൾ

സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം നടി ലെനയുടെ വിവാഹമാണ്. പുറം ലോകത്തെ അറിയിക്കാതെ താരം വിവാഹിതയായതിനേക്കുറിച്ച് ആരാധകർ ചർച്ച നടത്തുന്നതിനിടെ ലെനയുടെയും ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണന്റെയും വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ...

കാടിന്റെ വശ്യത ആസ്വദിച്ച് ബൈക്കിൽ കറങ്ങിനടന്ന് മഞ്ജു വാര്യർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. മഞ്ജുവിന്റെ യാത്രകളുടെ ചിത്രങ്ങൾ ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ മറ്റൊരു റൈഡിന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് മഞ്ജു. തന്റെ പുതിയ ബൈക്കിൽ...

എമിറേറ്റ്സിന് റെക്കോർഡ് ലാഭം; കണക്കുകൾക്കൊപ്പം അപൂർവ്വ ചിത്രങ്ങളും പങ്കുവെച്ച് ശൈഖ് മുഹമ്മദ്

എമിറേറ്റ്‌സ് എയർലൈൻസിൻ്റെ വളർച്ചയെ വിവരിക്കുന്ന അപൂർവ ഫോട്ടോകൾ പങ്കിട്ട് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്കാലത്തെയും ഉയർന്ന ലാഭം രേഖപ്പെടുത്തിയ വർഷം...