‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: passport

spot_imgspot_img

പാസ്‌പോര്‍ട്ടിന് പകരം യുഎഇ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ്

യുഎഇയുടെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് പാസ്‌പോര്‍ട്ടിന് പകരം താത്കാലിക രേഖയായി ഉപയോഗിക്കാം. വിദേശയാത്രകള്‍ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയൊ മറ്റോ ചെയ്താലാണ് ഇളവ് ലഭിക്കുക. യുഎഇയില്‍നിന്ന് ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ട് ആയിരിക്കണമെന്നാണ് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റിന്റൈ...

പാസ്പോര്‍ട്ടും വേണ്ട, രേഖകളും വേണ്ട; ലോകമെങ്ങും യാത്രചെയ്യാന്‍ അവസരം

പാസ്‌പോർട്ട് ഇല്ലാതെ ലോകമെമ്പാടും യാത്ര ചെയ്യാനാകുന്ന സൗകര്യങ്ങൾ ഒരുങ്ങുന്നതായി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA). യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിന് ആരംഭിച്ച കോൺടാക്റ്റ്‌ലെസ് ബയോമെട്രിക് സം‍വിധാനം കൂടുതല്‍ വിമാനത്താവളങ്ങില്‍ നടപ്പാക്കാന്‍ നീക്കങ്ങൾ...

ഓട്ടോമേറ്റഡ് പാസ്പോര്‍ട്ട് സംവിധാനവുമായി കുവൈത്ത്; പദ്ധതി വന്‍ വിജയം

പാസ്പോര്‍ട്ട് സേവനങ്ങൾക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ ഓട്ടോമേറ്റഡ് ഇ- സംവിധാനം വിജയകരമെന്ന് റിപ്പോര്‍ട്ടുകൾ. രണ്ടാ‍ഴ്ച മുമ്പ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സേവനങ്ങൾ വ‍ഴി 10,000 പാസ്പോര്‍ട്ടുകൾ വിതരണം ചെയ്ത് ക‍ഴിഞ്ഞു. പൗരന്‍മാര്‍ക്ക് പാസ്പോര്‍ട്ട് എത്തിക്കുന്ന സെല്‍ഫ്...

പാസ്പോർട്ടിൽ സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം

പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി അധികൃതർ. പാസ്പോർട്ടിൻ്റെ അവസാന പേജിൽ പിതാവിൻ്റെ പേരോ കുടുംബ പേരോ ഉണ്ടെങ്കിൽ യുഎഇ വിസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെൻ്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ...

സന്ദര്‍ശന വിസയ്ക്കായി ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ സര്‍ നെയിം അനിവാര്യമെന്ന് യുഎഇ

ഇന്ത്യൻ പാസ്പോർട്ടിൽ കുടുംബപ്പേരൊ പിതാവിന്‍റെ പേരൊ ഇല്ലതെ ഒറ്റപ്പേരുകാരായവര്‍ക്ക് സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ അറിയിച്ചു. സർ നെയിം ചേർത്തില്ലെങ്കിൽ നിങ്ങൾക്ക് യുഎഇലേക്ക് പ്രവേശനാനുമതി നൽകില്ലെന്നാണ് മുന്നറിയിപ്പ് അതേസമയം...

ജിഡിആര്‍എഫ്എ / െഎസിഎ അനുമതി വേണ്ടെന്ന് വിമാനകമ്പനികൾ

നാ​ട്ടി​ൽ പാ​സ്പോ​ർ​ട്ട് പു​തു​ക്കി​യ റെ​സി​ഡ​ൻ​റ്​ വി​സ​ക്കാ​ർ​ക്ക് യു.​എ.​ഇ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന വിമാനക്കമ്പനികൾ ഒ​ഴി​വാ​ക്കി. കോ​വി​ഡ് കാ​ല​ത്ത് ഏര്‍പ്പെടുത്തിയ നി​ബ​ന്ധ​ന ഒ‍ഴിവാക്കിയത് യാത്രാ  നടപടികൾ ലളിതമാക്കും. പ‍ഴയ പാസ്പോര്‍ട്ടില്‍ വിസ...