‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: passport

spot_imgspot_img

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന നേട്ടം സ്വന്തമാക്കി യുഎഇ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന നേട്ടം സ്വന്തമാക്കി യുഎഇ. പവർ ഇൻഡക്സ് റിപ്പോർട്ടിലാണ് യുഎഇ പാസ്പോർട്ട് മുൻപന്തിയിലെത്തിയത്. വർഷങ്ങളായി സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള നെതർലൻഡ്‌സിനെയാണ് യുഎഇ മറികടന്നത്. യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തിലെ...

രാജ്യത്ത് കൂടുതൽ പാസ്പോർട്ട് ഉടമകൾ ഉള്ളത് കേരളത്തിൽ

രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. ഇതിൽ കേരളത്തിൽ 1.12 കോടി പേർക്കാണ് പാസ്പോർട്ടുള്ളത്. 2022ലാണ് ഏറ്റവും കൂടുതൽ മലയാളികൾ പാസ്പോർട്ട് സ്വന്തമാക്കിയത്....

ഇനി വിസ വേണ്ട; ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് 103 രാജ്യങ്ങളിൽ പ്രവേശിക്കാം

ഇനി പൗരന്മാർക്ക് ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 103 രാജ്യങ്ങളിൽ പ്രവേശിക്കാം. ഇതോടെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 52-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഖത്തർ. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസി ഹെൻലി ആന്റ്...

ലോകത്ത് എവിടെ നിന്നും എമിറേറ്റ്‌സ് ഐഡി കാർഡും പാസ്‌പോർട്ടും പുതുക്കാനുള്ള സംവിധാനവുമായി യുഎഇ 

യുഎഇയ്ക്ക് പുറത്ത് നിന്ന് വ്യക്തികൾക്ക് അവരുടെ എമിറേറ്റ്സ് ഐഡി കാർഡും പാസ്‌പോർട്ടും പുതുക്കാൻ അനുവദിക്കുന്ന സേവനവുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയാണ് പുതിയ സംവിധാനം...

വിസ പാസ്പോർട്ടിൽ പതിക്കില്ല; മെയ് മുതൽ ക്യൂ.ആർ കോഡെന്ന് സൌദി

സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡൻ്റ് വിസകൾ​ വിസകൾ ക്യൂ.ആർ കോഡ് രീതിയിലേക്ക് മാറുന്നു. പാസ്പോർട്ടിൽ വിസ പതിക്കുന്നത് ഒഴിവാക്കി ക്യൂ.ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ്​ ചെയ്​ത...

ദുബായിലും ഷാര്‍ജയിലും ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങൾ എല്ലാ ദിവസവും

യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം എല്ലാ ദിവസവും ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇതിനായി കോണ്‍സുലേറ്റിന്‍റെ പരിധിയിലുളള ദുബായി ബിഎല്‍എസ് കേന്ദ്രങ്ങളും ഷാര്‍ജയിലെ ഒരു കേന്ദ്രവും ഞായറാ‍ഴ്ചയും പ്രവര്‍ത്തിക്കും. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ചകളിൽ...