‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: passport

spot_imgspot_img

ആര്‍ടണ്‍ ക്യാപിറ്റൽ സൂചികയിൽ യുഎഇ പാസ്പോർട്ട് ഒന്നാമത്

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേതെന്ന് റിപ്പോർട്ടുകൾ. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചികയാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. വീസ ഇല്ലാതെ 180 വിദേശനഗരങ്ങളിലേക്ക് പറക്കാന്‍ യുഎഇ...

മുഖത്ത് കോസ്മെറ്റിക് ശസ്ത്രക്രിയ നടത്തിയവരാണോ? പാസ്പോര്‍ട്ടിൽ പുതിയ ഫോട്ടോ പതിച്ചില്ലെങ്കിൽ പണികിട്ടും

മുഖത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി നിരവധി പേർ കോസ്മെറ്റിക് ശസ്ത്രക്രിയകൾ നടത്താറുണ്ട്. അത്തരത്തിൽ കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് നിങ്ങളെങ്കിൽ പാസ്പോർട്ടിൽ പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്. മുഖത്തിന് മാറ്റം വരുത്തിയ യാത്രക്കാരോട് ഏറ്റവും...

യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ ഒരു ഘട്ടമായി ചുരുക്കി

യുഎഇയിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചുരുക്കി. പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, റസിഡൻസി പെർമിറ്റ് അനുവദിക്കൽ എന്നീ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഒരു ഘട്ടമായി ചുരുക്കിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്,...

പെരുന്നാൾ അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, രേഖകൾ ശരിയാക്കി വയ്ക്കണമെന്ന് റോയൽ ഒമാൻ പോലീസ് 

ഈ​ദു​ൽ ഫി​ത്ർ അ​വ​ധി എത്തുന്നത്തോടെ അവധിക്കാല യാ​ത്ര​ക്കൊ​രു​ങ്ങു​കയാണ് പലരും. അത്തരത്തിൽ യാത്ര പോകാൻ ഉദ്ദേശിക്കുന്നവർ മതിയായ രേ​ഖ​ക​ൾ ശ​രി​യാ​ക്കി വെ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ​യാ​ത്രാരേ​ഖ​ക​ളു​ടെ കാ​ലാവ​ധി ക​​ഴി​ഞ്ഞെ​ങ്കി​ൽ പു​തു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​...

ഇന്ത്യക്കാർക്കായുള്ള പാസ്പോർട്ട് സേവനം കൂടുതൽ ലളിതമാക്കും; മന്ത്രി വി. മുരളീധരൻ

ഇന്ത്യക്കാർക്കായുള്ള പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാസ്പോർട്ട് സേവനങ്ങൾ നടത്തുന്ന ബി.എൽ.എസ് കേന്ദ്രങ്ങളിലെ നടപടിക്രമങ്ങൾ ലളിതമാക്കി സാധാരണക്കാരായ ഇന്ത്യക്കാർക്ക് സഹായകരമാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റാസൽഖൈമ ഇന്ത്യൻ...

യുഎഇ പൗരന്മാർക്ക് 183 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം

പാസ്പോർട്ട് പവർ ഇൻഡക്സിൻറെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടായി മാറി യുഎഇയുടേത്. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളെ മറികടന്നാണ് യുഎഇ പാസ്പോർട്ട് ഒന്നാമതെത്തിയത്. യുഎഇ പാസ്പോർട്ട്...