‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: passed away

spot_imgspot_img

‘ദംഗല്‍’ താരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

ആമിർ ഖാൻ നായകനായെത്തിയ ബോളിവുഡ് ചിത്രം 'ദംഗലിൽ ബാലതാരമായെത്തിയ നടി സുഹാനി ഭട്​നഗര്‍(19) അന്തരിച്ചു. കുറച്ചുകാലമായി അസുഖ ബാധിതയായിരുന്നു സുഹാനി. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഫരീദാബാദിലെ അജ്​റോണ്ട ശ്മശാനത്തില്‍...

ഷാർജ ഇന്ത്യൻ സ്കൂൾ അഡ്മിൻ വിഭാഗം ഉദ്യോഗസ്ഥയായ മലയാളി അന്തരിച്ചു 

ഷാർജയിലെ ഇന്ത്യൻ സ്കൂൾ അഡ്മിൻ വിഭാഗം ഉദ്യോഗസ്ഥയായ മലയാളി യുവതി അന്തരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയായ മമ്ത ലക്ഷ്മിയാണ് അന്തരിച്ചത്. കാൻസർ ബാധിതയായിരുന്നു. ചികിത്സയിലിരിക്കെ നാട്ടിൽ വച്ചായിരുന്നു അന്ത്യം. ഷാർജ ഇന്ത്യൻ...

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു. സെർവിക്കൽ കാൻസറിനെ തുടർന്ന് 32-ാം വയസിലായിരുന്നു അന്ത്യം. താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മാനേജരാണ് മരണവാർത്ത സ്ഥിരീകരിച്ചത്. "ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടേറിയതാണ്....

അജ്‌മാനിൽ ജിം പരിശീലകനായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു 

അജ്മാനിൽ മലയാളിയായ ജിം പരിശീലകൻ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട പെരുനാട് പെരുനാട് കല്ലുപുരയിടത്തിൽ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് മരിച്ചത്. അജ്‌മാൻ നുഐമിയയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച ശാരീരിക അസ്വസ്ഥത...

തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

തമിഴ് സിനിമാനടനും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി....

സിനിമാ താരം സുബ്ബലക്ഷ്മി അന്തരിച്ചു 

നടി ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചെറുപ്പ കളം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ...