‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: passed away

spot_imgspot_img

‘സഹോദരന് വേദനയോടെ വിട’, സംഗീത് ശിവനെ ഓർമിച്ച് മോഹൻലാൽ

'വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ല സംഗീത്, സഹോദരൻ കൂടിയായിരുന്നു. വിട സഹോദരാ...' പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമായ സംഗീത് ശിവന്റെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിത്. സംവിധാനത്തിലും ഛായാഗ്രഹണത്തിലും തൻ്റേതായ വ്യക്തിമുദ്ര...

ആതുരസേവനരംഗത്തെ നിറസാന്നിധ്യം, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ വിടവാങ്ങി

നിരാലംബരുടെ കൈത്താങ്ങായി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വം, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു. അമേരിക്കയിൽ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. അപ്പർ കുട്ടനാട്ടിലെ...

സിനിമാ-സീരിയൽ താരം കനകലത അന്തരിച്ചു

മലയാള സിനിമയിലും സീരിയലിലും അമ്മയായും പെങ്ങളായും ബന്ധുവായും ശത്രുവായുമെല്ലാം എത്തി നിരവധി കഥാപാത്രങ്ങൾ അനശ്വരമാക്കിയ നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം....

‘സാഹിത്യകാരൻമാരുടെ സംവിധായകൻ’, ഹരികുമാർ അന്തരിച്ചു

മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം കൂടി. സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'സാഹിത്യകാരന്‍മാരുടെ സംവിധായകന്‍' എന്നാണ് ഹരികുമാർ അറിയപ്പെട്ടിരുന്നത്. പെരുമ്പടവം ശ്രീധരന്‍,...

‘കാൽ നൂറ്റാണ്ട് നീണ്ടു നിന്ന കാലിഗ്രാഫി ജീവിതം’, യുഎഇ കാലിഗ്രാഫി കലാകാരി ഫാത്തിമ സയീദ് അൽ ബക്കാലി അന്തരിച്ചു

കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന കരിയറിൽ അറബിക് കാലിഗ്രാഫിക്ക് ഒട്ടേറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ യുഎഇ കാലിഗ്രാഫി കലാകാരി ഫാത്തിമ സയീദ് അൽ ബക്കാലി (50) അന്തരിച്ചു. തുർക്കിയിൽ നിന്നുള്ള തുളുത്ത്, നസ്ഖ്, ദിവാനി,...

റിലീസിന് കാത്തുനിന്നില്ല; ‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

'ഒരു സർക്കാർ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. വളരെ നാളത്തെ സ്വപ്നം പൂവണിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് നിസാം വിടപറഞ്ഞത്. പത്തനംതിട്ട കടമ്മനിട്ടയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരു...