‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ സ്മരണാർത്ഥം പ്രത്യേക തപാൽ സ്റ്റാമ്പും 75 രൂപയുടെ നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാചേംബറിൽ നടന്ന ചടങ്ങിലാണ് സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്.
75 രൂപ...
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിനിടെ പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ. പാർലമെന്റ് മന്ദിരത്തിലേക്ക് ദേശീയ പതാകയേന്തി ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷം. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ താരങ്ങൾ മറികടന്നതോടെ...
സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സവര്‍ക്കറെ പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത ഒരു വ്യക്തിയുടെ...
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നും പ്രധാനമന്ത്രിയല്ലെന്നും രാഹുൽ ഗാന്ധി. പാർലമെന്റ് മന്ദിരം രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും അതിനാൽ രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റ്...
രാജ്യത്തെ പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം സവര്‍ക്കറുടെ ജന്മവാര്ഷിക ദിനമായ മെയ് 28ന് നടത്താനുളള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ രാജ്യവ്യാപകമായി വിമർശനം ഉയരുന്നു. രാജ്യത്തിൻ്റെ സ്ഥാപക നേതാക്കളെ അപമാനിക്കുന്ന തരത്തിലുളള നീക്കമാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള...
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. 970 കോടി രൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 64,000 ചതുരശ്ര മീറ്ററിലാണ് പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്....