‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉപതെരഞ്ഞെുപ്പിൽ വിജയിച്ചാല്‍ പാര്‍ലമെൻ്റില്‍ വയനാടിൻ്റെ ശബ്ദമായി നിലകൊള്ളുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. വയനാടിലെ ജനങ്ങളുടെ സ്‌നേഹം അനുഭവിച്ച് അറിയുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക...
കുവൈത്ത് പാര്‍ലമെൻ്റ് വീണ്ടും പിരിച്ചുവിട്ടു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റേതാണ് നടപടി. രാജ്യത്തിന്റെ ഭരണഘടനയുടെ ചില ഭാഗങ്ങള്‍ നാലുവര്‍ഷത്തേക്ക് റദ്ദാക്കിയതായും ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അമീര്‍...
പ്രവാസികൾ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെൻ്റ് അംഗീകാരം നൽകി. ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ട് ശതമാനമാണ് ലെവി ചുമത്തുക. നിർദേശം അന്തിമ തീരുമാനത്തിനായി സ്‌പീക്കർ അഹമ്മദ് അൽ...
ക്രിമിനൽ നിയമങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രസ്താവന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ക്രിമിനൽ നിയമങ്ങളിൽ ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശുപാർശ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ...
ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശകഗാലറിയിൽ നിന്ന് രണ്ട് പേർ സഭയുടെ നടുത്തളത്തിലേക്ക് ചാടി. ശുന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവർ കളർ സ്പ്രേ പ്രയോഗിച്ചു. ചില എംപിമാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. പ്രതിഷേധക്കാര്‍ എത്തിയത്...
മണിപ്പൂർ വിഷയത്തിൽ പ്രതിഷേധ സൂചകമായി കറുപ്പ് വസ്ത്രം ധരിച്ച് പാർലമെന്റിലെത്തി പ്രതിപക്ഷ എംപിമാർ. സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ അടയാളമായി പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിലെ എംപിമാരാണ് കറുത്ത വസ്ത്രം ധരിച്ച് പാർലമെന്റിലെത്തിയത്. തുടർന്ന് പ്രതിപക്ഷം ഇന്നും...