‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ ഏറ്റവും വലിയ പണമടച്ചുള്ള പൊതു പാർക്കിംഗ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് പാർക്കിൻ. ദുബായ് എയർ ടാക്‌സികൾ പുറപ്പെടുന്ന സ്ഥലങ്ങളിലെ പാർക്കിംഗ് സൗകര്യങ്ങൾ നിയന്ത്രിക്കാനൊരുങ്ങുകയാണ്
കമ്പനി. എയർ ടാക്സി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദുബായിലെ...
ദുബായിൽ ഇനി പാർക്ക് ചെയ്തുകൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം. ദുബായിലുടനീളമുള്ള പെയ്ഡ് പാർക്കിംഗ് സോണുകളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
ഇതുമായി ബന്ധപ്പെട്ട് ദുബായ് ഇലക്‌ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി...
ഇക്കഴിഞ്ഞ മഴയിൽ ദുബായിൽ ഉണ്ടായ നാശനഷ്ടങ്ങൾ ചെറുതല്ല. കെട്ടിടങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടതും കുത്തിയൊലിച്ചു പോകുന്ന റോഡുകളും വാഹനങ്ങളുമെല്ലാം പതിവ് കാഴ്ച്ചകളായിരുന്നു. മഴ മൂലം നശിച്ച വാഹനങ്ങൾ നന്നാക്കാൻ വർക്ക്‌ഷോപ്പുകളിൽ അനുഭവപ്പെട്ട തിരക്ക് ചെറുതൊന്നുമല്ല....
ദുബായ് നഗരത്തിലെ പൊതുപാർക്കിങ് സംവിധാനം നിയന്ത്രിക്കുന്ന പാർക്കിൻ കമ്പനി 160 കോടി ദിർഹം സമാഹരിച്ച് റെക്കോഡ് പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) പൂർത്തിയാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് അതോറിറ്റിയുടെ അംഗീകാരത്തോടെ 89.96 കോടി...
ദുബായ് ആസ്ഥാനമായുള്ള പാർക്കിങ് സ്പേസ് ഓപ്പറേറ്റർ കമ്പനിയായ പാർക്കിൻ ഓഹരി വിപണിയിലേയ്ക്ക് കടന്നതിന് പിന്നാലെ മാർക്കറ്റിൽ ഡിമാന്റ് വർധിച്ചു. ഇതോടെ പാർക്കിൻ ഐപിഒയിൽ റീട്ടെയിൽ നിക്ഷേപകർക്കുള്ള ഓഹരികളുടെ എണ്ണം വർദ്ധിപ്പിച്ചു.
സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്...
ദുബായ് ആസ്ഥാനമായുള്ള പാർക്കിങ് സ്പേസ് ഓപ്പറേറ്റർ കമ്പനിയായ പാർക്കിൻ ഓഹരി വിപണിയിലേയ്ക്ക് ചുവടുവയ്ക്കുന്നു എന്ന വാർത്ത നിക്ഷേപകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ന് കമ്പനി ഐപിഒ വില നിശ്ചയിച്ചിരിക്കുകയാണ്. ഓഹരി...