‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വേനൽ അവധി കഴിഞ്ഞ് ഒക്ടോബര്‍ ഒന്നിന് ദുബായ് സഫാരി പാര്‍ക്ക് തുറക്കുമ്പോള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അപൂര്‍വമായ ഒരു മത്സരം. പാര്‍ക്കില്‍ പിറന്ന മൂന്ന് അപൂര്‍വയിനം മൃഗക്കുഞ്ഞുങ്ങള്‍ക്ക് പേരിടാനാണ് മത്സരം നടത്തുന്നത്. സ്വദേശികളും വിദേശികളുമായ...
വിശ്രമ സമയങ്ങൾ ആനന്ദകരമാക്കാൻ ഇനി കൂടുതൽ അവസരം. ദുബായിൽ ഈ വർഷം പുതിയതായി 30ലധികം പാർക്കുകൾ കൂടി നിർമ്മിക്കും. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർട്ടിൻ്റെ (എടിഎം) ആദ്യ...
യുഎഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളാണ് വാഹനങ്ങൾ റോഡുകളുടെ അരികിൽ പാർക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ റോഡരികിലും നിരത്തുകളിലും വാഹനം പാർക്ക് ചെയ്തവർ അവിടെ നിന്നും വാഹനങ്ങൾ മാറ്റണമെന്ന് അഭ്യർത്ഥിക്കുകയാണ് ദുബായ്...
പരിമിതികളെ മറികടന്ന് വിദ്യാർത്ഥികളുടെ പോരാട്ടം. വുഡ് ലെം പാർക്ക് അജ്മാൻ അൽ ജറഫ് സ്കൂളിലെ ഇൻക്ലൂഷൻ വിഭാഗം കായികമേള ശ്രദ്ധേയമായി. വിവിധ മത്സരങ്ങളിലായി വാശിയേറിയ പോരാട്ടമാണ് നടന്നത്. നിശ്ചദാർഢ്യമുളള കുട്ടികളിലെ നിരവധി പ്രതിഭകൾ...
യുഎഇയിൽ ‘ഭാരത് പാർക്ക്’ എന്ന പേരിൽ പ്രത്യേക വ്യാപര പാർക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ഒരു ഗുഡ്‌സ് ഷോറൂമും വെയർഹൗസുകളും സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ, ടെക്‌സ്‌റ്റൈൽസ്...
ഖത്തറിലെ ലുസെയ്ൽ വിന്റർ വണ്ടർലാൻഡ് നവംബർ ഒന്നിന് തുറക്കും. അൽ മഹ ഐലന്റിലെ ലുസെയ്ൽ വിന്റർ വണ്ടർലാൻഡ് തീം പാർക്ക് ശൈത്യകാല വിനോദ കാഴ്ചകളിലെ പ്രധാന ആകർഷണമാണ്. സന്ദർശകർക്കായി പുതിയ റൈഡുകൾ അവതരിപ്പിച്ചാണ്...