‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ പാലസ്തീനുകാർക്ക് കൃത്രിമ കൈകാലുകളും സ്ട്രെച്ചറുകളും വീൽ ചെയറുകളും മറ്റും നൽകുന്നതിന് വേണ്ടി ഗാസയിലെ ഫീൽഡ് ഹോസ്പിറ്റലിൽ യുഎഇ ഒരു കൃത്രിമ അവയവ കേന്ദ്രം ആരംഭിച്ചു. പ്രസിഡന്റ് മുഹമ്മദ് ബിൻ...
പാലസ്തീനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നത് തുടർന്ന് യുഎഇ. ഗാലന്റ് കിംഗ്റ്റ് 3 ഹ്യുമാനിറ്റേറിയൻ ഓപ്പറേഷന്റെ ഭാഗമായാണ് സഹായം നൽകുന്നത്. ഗാസയിലെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ഈജിപ്ഷ്യൻ നഗരമായ അൽ ആരിഷിലേക്ക് യുഎഇ അഞ്ച്...
1967ലെ അതിർത്തി കരാർ അനുസരിച്ചുള്ള സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ തയാറല്ലെങ്കിൽ ഇസ്രയേലുമായി യാതൊരു നയതന്ത്ര ബന്ധവും ഉണ്ടാകില്ലെന്ന് സൗദി കിരീടാവകാശി അറിയിച്ചു. ഗാസയില്‍ ഇസ്രയേൽ നടത്തി വരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം. കിഴക്കൻ ജെറുസലം...
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI) വഴി പലസ്തീൻ ജനതയ്ക്ക് 50 ദശലക്ഷം ദിർഹം മാനുഷിക സഹായം നൽകാൻ നിർദ്ദേശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...
ആരായിരുന്നു യാസർ അറാഫത്ത്, പലസ്തീൻ്റെ ലോകം ആദരിക്കുന്ന പോരാളി. തൻ്റെ ജീവിതത്തിലെ അഞ്ച് പതിറ്റാണ്ടിലധികം പലസ്തീൻ വിമോചനത്തിനായുള്ള പോരാട്ടത്തിനു നേതൃത്വം നൽകിയ നേതാവ്. 2004 നവംബർ 11 മരണം കീഴടക്കും വരെ ഒരു...
ജോർദാനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയെ പലസ്തീൻ റസിഡൻ്റ് അംബാസഡറായും ജറുസലേമിൻ്റെ കോൺസൽ ജനറലായും നിയമിച്ചതിനെ പലസ്തീൻ സ്വാഗതം ചെയ്തു.
രാജ്യത്തിൻ്റെ താൽപ്പര്യത്തിനും പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും പിന്തുണ നൽകുന്ന...