‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: paid parking

spot_imgspot_img

ഷാർജയിലെ അൽ ദൈദിൽ ജനുവരി 1 മുതൽ പണമടച്ചുള്ള പാർക്കിംഗ് നടപ്പിലാക്കും

2025 ജനുവരി 1 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പാർക്കിംഗ് നടപ്പിലാക്കാനൊരുങ്ങി ഷാർജ മുനിസിപ്പാലിറ്റി. പുതിയ നിയമം അനുസരിച്ച്, ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണിക്കും രാത്രി 10...

ഷാർജയിൽ പെയ്ഡ് പാർക്കിങ് സമയം രാത്രി 12 മണി വരെ നീട്ടി

ഷാർജയിൽ പുതിയ പെയ്ഡ് പാർക്കിങ് സോൺ പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ പേ പാർക്കിങ് സമയം രാത്രി 12 വരെയാണ് നീട്ടിയതി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്‌ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന...

ഷാർജയിലെ മുവൈലയിൽ പെയ്ഡ് പാർക്കിങ് ആരംഭിച്ചു; അവധി ദിവസങ്ങളിലും പ്രവൃത്തി ദിവസങ്ങളിലും ബാധകം

ഷാർജയിലെ മുവൈല കൊമേഴ്‌സ്യൽ ഏരിയയ്ക്ക് ചുറ്റുമുള്ള എല്ലാ പൊതു പാർക്കിംഗുകളിലും പെയ്ഡ് പാർക്കിങ് ആരംഭിച്ചു. പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ ആഴ്ചയിലുടനീളം പാർക്കിങ്ങിന് നിരക്കുകൾ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മുവൈലെയിൽ താമസക്കാരുടെയും സന്ദർശകരുടെയും തിരക്ക്...

ദുബായ് മാളിൽ നാളെ മുതൽ പെയ്ഡ് പാർക്കിംഗ്; പാർക്കിംഗ് ഫീസ് എപ്രകാരമാണെന്ന് അറിയേണ്ടേ?

ദുബായ് മാളിൽ ഏർപ്പെടുത്തിയ പെയ്ഡ് പാർക്കിംഗ് നാളെ മുതൽ പ്രാബല്യത്തിൽ വരും. സാലിക് കമ്പനിയുമായി സഹകരിച്ചാണ് മാളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്നത്. പുതിയ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഗ്രാൻഡ് പാർക്കിംഗ്, സിനിമാ പാർക്കിംഗ്,...

അജ്മാനിൽ പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കുന്നു; ഇന്ന് മുതൽ മൂന്ന് സ്ഥലങ്ങളിൽ ഫീസ് ഈടാക്കും

അജ്മാനിൽ പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കാൻ തീരുമാനിച്ച് മുനിസിപ്പാലിറ്റി. ഇതിന്റെ ഭാ​ഗമായി നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ ഇന്ന് മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. അജ്‌മാൻ റിങ് റോഡ്, കോളജ് സ്ട്രീറ്റ്,...

ദുബായ് മാളിൽ പെയ്ഡ് പാർക്കിംഗ് ആരംഭിക്കുന്നു; ജൂലൈ 1 മുതൽ നിലവിൽ വരും

ദുബായ് മാളിൽ പെയ്ഡ് പാർക്കിംഗ് ആരംഭിക്കുന്നു. സാലിക് കമ്പനിയുമായി സഹകരിച്ച് ജൂലൈ 1 മുതലാണ് മാളിൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുക. പുതിയ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഗ്രാൻഡ് പാർക്കിംഗ്, സിനിമാ പാർക്കിംഗ്, ഫാഷൻ...