‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Oscar

spot_imgspot_img

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി ആടുജീവിതത്തിലെ രണ്ട് പാട്ടുകൾ

മലയാളം സിനിമയ്ക്ക് അഭിമാനമായി ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ചിത്രത്തിലെ ​ഗാനങ്ങൾ ഓസ്‌കർ ചുരുക്കട്ടികയിൽ ഇടംനേടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരെ ദു:ഖത്തിലാഴ്ത്തി എ.ആർ റഹ്‌മാൻ ഒരുക്കിയ...

‘ജയ് ഹോ… എ ആർ റഹ്മാന്റേതല്ല’, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ രാം ഗോപാൽ വർമ 

ഇന്ത്യയെ ഓസ്കാറിന്റെ നെറുകയിൽ എത്തിച്ച ബോളിവുഡ് സിനിമയാണ് ' സ്ലം ഡോഗ് മില്യണയർ'. എ.ആർ.റഹ്മാനും റസൂൽ പൂക്കുട്ടിയും ഓസ്കാർ പുരസ്‌കാരം കരസ്തമാക്കി ഇന്ത്യൻ സിനിമാ മേഖലയുടെ യശസ്സ് ഉയർത്തിയത് ഈ ചിത്രത്തിലൂടെയാണ്. ആരാധകർ...

‘ആടുജീവിതത്തിന് ഓസ്കാർ ലഭിക്കണം’, ആഗ്രഹം വെളിപ്പെടുത്തി പൃഥ്വിരാജ്

വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ ജോലി തേടിയെത്തിയ നജീബ് എന്ന മലയാളി പ്രവാസിയുടെ യാതനകൾ നിറഞ്ഞ ജീവിതം 'ആടുജീവിതം' എന്ന നോവലിലൂടെ ബെന്യാമിൻ ലോകത്തിന് മുന്നിൽ എത്തിച്ചിരുന്നു. ആ യഥാർത്ഥ ജീവിതം മാർച്ച്‌...

‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു’, 2018 ഓസ്കാറിൽ നിന്ന് പുറത്തായതിൽ പ്രതികരണവുമായി ജൂഡ് ആന്റണി

2018 ൽ കേരളത്തിലുണ്ടായ മഹാ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് '2018 എവരിവൺ ഈസ് ഹീറോ’. ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ചിത്രം...

ജൂഡ് ആൻറണി ചിത്രം ‘2018’ ഓസ്കറിൽ നിന്ന് പുറത്ത്

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം '2018' ഓസ്‍കർ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയിൽ നിന്ന് പുറത്ത്. ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടാനായില്ല. മികച്ച രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിർദേശത്തിനായാണ് ‘2018’...

‘ആ ദിവസത്തിനായി കാത്തിരിക്കുന്നു’; ഓസ്കാർ പുരസ്കാരത്തിന് മുമ്പായി വേദി സന്ദർശിച്ച് ജൂഡ് ആന്റണി

ഓസ്‌കാർ പുരസ്‌കാരദിനത്തിന് മുമ്പായി ഓസ്‌കാർ വേദി സന്ദർശിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. കേരളം കണ്ട ഏറ്റവും വലിയ വിപത്തായ 2018-ലെ പ്രളയത്തെ ആസ്‌പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന...