‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റേയും സന്ദേശവുമായി പണികഴിപ്പിച്ച അബൂദബിയിലെ അബ്രഹാമിക് ഫാമിലി ഹൗസിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുതുടങ്ങി. ഒരേ സമുച്ചയത്തിനുള്ളിൽ പണികഴിപ്പിച്ച മുസ്ളീം മസ്ജിദും ക്രിസ്ത്യൻ പള്ളിയും ഇസ്രായേൽ വിശ്വാസമനുസരിച്ചുളള സിനഗോഗും ചേർന്നുളള അബ്രഹാമിക് ഫാമിലി...
പ്രാര്‍ത്ഥനാനിരതമായി പുതുവര്‍ഷത്തെ വരവേല്ക്കാനൊരുങ്ങുന്നവര്ക്ക് അവസരമൊരുക്കി ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം. ക്ഷേത്രം ജനുവരി 1 പുലർച്ചെ വരെ തുറന്നിരിക്കുമെന്ന് ദുബായിലെ സിന്ധി ഗുരു ദർബാർ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും...
ദുബായ് വേൾഡ് എക്പോ 2020ന്റെ തുടര്‍കാഴ്ചകളുമായി ദുബായ് എക്സ്പോ സിറ്റി നാള മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ലോകമേളയിലെ പവലിയനുകൾ മിക്കതും എക്സ്പോ സിറ്റിയിലും സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നൊരുക്കും. ലോക മേളയിലെ 80 ശതമാനം പവലിയനുകളും...
ചരിത്ര മേളയായ ദുബായ് വേൾഡ് എക്സ്പോ 2020 ലെ ആകര്‍ഷകമായ രണ്ട് പവലിയനുകൾ സെപ്റ്റംബർ 1 മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. അലിഫ് - ദി മൊബിലിറ്റി പവലിയൻ, ടെറ - ദ സസ്റ്റൈനബിലിറ്റി...
വീണ്ടും മഴകനക്കുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡാമുകൾ തുറന്നുവിട്ട് ജലനിരപ്പ് ക്രമീരിക്കാനുളള നീക്കവുമായി രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് ഡാമുകളില്‍ ഒഴുകിയെത്തിയ അധികജലമാണ് തുറന്നുവിടുന്നത്. തുറന്നുവിടുന്ന വെള്ളം താഴ്വരകളിലൂടെ ഒഴുകിയെത്തുമെന്നും...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്ത് റണ്‍വേ നവീകരണം അവസാന ഘട്ടത്തിലേക്ക്. . റണ്‍വെ ജൂണ്‍ 22ന് തുറക്കാനാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. റണ്‍വേ തുറക്കുന്നതോടെ സര്‍വ്വീസുകൾ പൂര്‍ണതോതില്‍ ആരംഭിക്കുമെന്നും ഇതര വിമാനത്താവളങ്ങളിലേക്ക് മാറ്റിയ...