‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സംഭവ ബഹുലമായ ഒരു വർഷമാണ് പടിയിറങ്ങുന്നത്. വലിയ നേട്ടങ്ങളും കോട്ടങ്ങളും അടയാളപ്പെടുത്തിയ വർഷം. കേരളം ഇതുവരെ കാണാത്ത, കേൾക്കാത്ത വാർത്തകളും മലയാളി മനസ്സിനെ വേദനിപ്പിച്ച വേർപാടുകളും 2023 കൂടെക്കൂട്ടി. പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ 2023ൽ...
അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ എംഎ യൂസഫലി സന്ദർശിച്ചു. പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എംഎ യൂസഫലി പറഞ്ഞു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തിയ...
ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാൻ ശ്രമം നടത്തണമെന്ന് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ.കെ നായനാരുടെ മകൻ കൃഷ്ണകുമാർ. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയെ സംസ്കരിച്ചിരിക്കുന്ന കല്ലറയിലെത്തി...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ അധിക്ഷേപിച്ചുകൊണ്ട് ലൈവിൽ സംസാരിച്ച നടൻ വിനായകന്റെ പ്രവർത്തിയിൽ ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപ്. വിനായകന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരമാണ്. അത്നി വളരെയധികം നിരാശയുണ്ടാക്കിയെന്നും നിരഞ്ജന...
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായുള്ള ഓർമ്മകളും ചിത്രങ്ങളും പങ്കുവെച്ച് ഖത്തർ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി. ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ഓർമ്മചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ആദരാജ്ഞലി അർപ്പിച്ചിരിക്കുകയാണ് ഖത്തറിന്റെ മുൻ ഡപ്യൂട്ടി പ്രധാനമന്ത്രിയും ഊർജ-വ്യവസായ...
മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ രൂപ സാദൃശ്യമുള്ള ഒരു സൗദി പൗരൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ...