‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സ്വതന്ത്ര സംവിധായകനെന്ന നിലയിൽ 20 വർഷം പൂർത്തിയാക്കിയ ഘട്ടത്തിൽ ഏഷ്യാ ലൈവിനോട് സംസാരിക്കുകയാണ് സംവിധായകൻ ബ്ലസി. ആടുജീവിതം എന്ന സിനിമ തിയേറ്ററിൽ വലിയ വിജയം നേടിയതിൻ്റേയും സിനിമ ഇഷ്ടപ്പെടുന്ന സമൂഹം ആടുജീവിതം ഏറ്റെടുത്തതിൻ്റേയും...
യുഎഇയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി (ഐഎംഎഫ്) 'മധുരമോണം 2023' വ്യത്യസ്ത പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ദുബായ് ഖിസൈസ് വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ ഒരുക്കിയ ആഘോഷത്തില്‍ അംഗങ്ങളും അവരുടെ കുടുംബങ്ങളും സാംസ്‌കാരിക-കലാ-സംഗീത-വിനോദ...
ഇന്ത്യ ക്ലബ്ബിനൊപ്പം ഏഷ്യാ ലൈവ് സംഘടിപ്പിച്ച 'ലൈവ് ഓണം' ആഘോഷപരിപാടികൾ ദുബായ് ഊത് മേത്തയിൽ നടന്നു. ഇന്ത്യ ക്ലബ്ബ് അങ്കണത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളുമായി എണ്ണൂറിലധികം പേർ പങ്കെടുത്തു.
ചെണ്ടമേളത്തിൻ്റെ...
യുഎഇയിലെ പ്രവാസികൾക്കായി ഏഷ്യാ ലൈവ് അണിയിച്ചൊരുക്കുന്ന ഏഷ്യാ 'ലൈവ് ഓണം' സെപ്റ്റംബർ മൂന്നിന് നടക്കും. ദുബായിലെ ഇന്ത്യ ക്ലബ്ബുമായി സഹകരിച്ച് ഊദ് മേത്തയിലാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആഘോഷ പരിപാടികൾ...
പുലികളി നടത്തിപ്പിൽ വലിയ ബാധ്യത ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ ആവശ്യമുള്ളത് ചെയ്തുവെന്ന് സുരേഷ് ഗോപി. എങ്കിലും ഓരോ ദേശങ്ങൾക്ക് ഇത് ബാധ്യത ഉണ്ടാക്കുന്നുണ്ട് എന്നും താരം പറഞ്ഞു. അത് ലഘുകരിക്കാൻ ആണ് കൂട്ടായി പരിശ്രമിക്കേണ്ടത്....
തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രവാസി മലയാളികൾ. എന്നാൽ നാട്ടിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ് സ്കൂൾ തുറക്കൽ. മധ്യവേനൽ അവധിക്കായി അടച്ച സ്കൂളുകൾ യുഎഇയിൽ 28ന് തുറക്കും. ഇതോടെ 29ന്...