‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Oman sulthan

spot_imgspot_img

നബിദിനത്തിൽ 175 തടവുകാരെ മോചിപ്പിച്ച് ഒമാൻ സുൽത്താൻ

നബി ദിനത്തോടനുബന്ധിച്ച് ഒമാനിൽ 175 തടവുകാരെ മോചിപ്പിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ആണ് 175 തടവുകാർക്ക് മോചനം നൽകി ഉത്തരവിട്ടത്. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിച്ചിരുന്നവരെയാണ് സുൽത്താൻ മോചിതരാക്കിയത്....

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം; ആശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി

78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ത്യ. ഈ അവസരത്തിൽ ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനും ഇന്ത്യൻ ജനതയ്ക്കും ആശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇന്ത്യൻ പ്രസിഡൻ്റിന് ആയുരാരോഗ്യവും സന്തോഷങ്ങളും...

വയനാട് ദുരന്തം; അനുശോചനം രേഖപ്പെടുത്തി ഒമാന്‍ സുല്‍ത്താന്‍

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ദുരന്തത്തിൽ ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഗാധമായ അനുശോചനവും...

ഒമാൻ സുല്‍ത്താന് വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി

ഒമാൻ സുല്‍ത്താന് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യൻ പ്രധാനമന്ത്രി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിനും ഒമാനിലെ ജനങ്ങൾക്കുമാണ് നരേന്ദ്രമോദി വലിയ പെരുന്നാൾ ആശംസ അറിയിച്ചത്. പെരുന്നാൾ ആഘോഷം ഭക്‌തി, അനുകമ്പ,...

ബലിപെരുന്നാൾ; പ്രവാസികളുൾപ്പെടെ 169 തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ

ബലിപെരുന്നാളിനോട് അനുബന്ധിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. 169 തടവുകാരെയാണ് പൊതുമാപ്പ് നൽകി മോചിപ്പിക്കുന്നത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർക്കാണ് പൊതുമാപ്പ് നൽകിയത്. ബലിപെരുന്നാളും...

‘അറബ് രാജ്യങ്ങളുടെ അഭിമാനം’, ഒമാൻ സുൽത്താന് അറബ് പാർലിമെന്റിന്റെ ലീഡർഷിപ്പ് അവാർഡ് 

അറബ് പാർലമെന്റിന്‍റെ ‘ലീഡർഷിപ്പ് അവാർഡ്’ നേട്ടത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. അറബ് രാഷ്ട്രങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്താൻ സുൽത്താൻ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ്​ അറബ് പാർലമെന്‍റിന്‍റെ ആദരവ്​​. സുൽത്താനെ പ്രതിനിധീകരിച്ചുകൊണ്ട് അന്താരാഷ്ട്ര...