‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Oman Air

spot_imgspot_img

‘സമയനിഷ്ഠയിൽ മുന്നിലാണ് ഒമാൻ എയർ’, സിറിയം പെർഫോമൻസ് റിവ്യൂവിൽ ഒന്നാം സ്ഥാനം 

ഒമാൻ എയറിലാണോ യാത്ര? എങ്കിൽ സമയത്തിന് ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ്. ഈ ഉറപ്പിന് അംഗീകാരവും എയർലൈൻസിനെ തേടിയെത്തിയിട്ടുണ്ട്. സമയനിഷ്ഠ പാലിക്കുന്നതിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്...

കോഴിക്കോട്ടേക്ക് അധിക സർവീസ് പ്രഖ്യാപിച്ച് ഒമാൻ എയർ

ഒമാനിലെ മലയാളി പ്രവാസികൾക്ക് ആശ്വസിക്കാം. ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ നിരവധി അധിക സർവീസ് പ്രഖ്യാപിച്ചതിൽ കോഴിക്കോട്ടേക്കുള്ള സർവീസുമുണ്ട്. ശക്തമായ ഡിമാൻഡ് കണക്കിലെടുത്താണ് ഇന്ത്യ, തായ്ലൻഡ്, മലേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഒമാന്റെ...

യാത്രക്കാർക്ക് സന്തോഷവാർത്ത; വേനൽക്കാല ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ട് ഒമാൻ എയർ

യാത്രക്കാർക്ക് ആശ്വാസമായി വേനൽക്കാല ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ട് ഒമാൻ എയർ. പ്രാദേശിക, ഗൾഫ്, അറബ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഫാർ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്ക് മസ്‌കത്തിൽ നിന്ന് നേരിട്ടുള്ള 40-ഓളം സർവീസുകളാണ് ഒമാൻ...

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാജ പ്ര​മോ​ഷ​ൻ, ജാഗ്രത നിർദേശവുമായി ഒമാൻ എയർ 

ഒമാന്റെ ദേ​ശീ​യ വി​മാ​ന കമ്പനിയായ ഒമാൻ എയറിന്റെ പേരിൽ വ്യാജ പ്ര​മോ​ഷ​ൻ. പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വ്യാജ പരസ്യങ്ങൾ വിശ്വസിക്കരുതെന്ന് വിമാന കമ്പനി നിർദേശം നൽകി....

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഒമാൻ എയർ

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കുള്ള സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഒ​മാ​ന്‍ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ. ഞാ​യ​ർ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ ന​ട​ത്തു​ക. ജ​നു​വ​രി 31മു​ത​ൽ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്നാ​ണ്​ വിമാന കമ്പനിയുടെ ഔദ്യോഗിക വെ​ബ്​​സൈ​റ്റി​ൽ...

ചെന്നൈയിൽ പ്രളയം, സർവീസുകൾ താത്കാലികമായി നിർത്തിവച്ച് ഒമാൻ എയർ 

കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവച്ച് ഒമാൻ എയർ. പ്രവർത്തനങ്ങൾ സാധാരണ നിലയിലായാൽ ഉടൻ ഫ്ലൈറ്റുകൾ പുനക്രമീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി +968 2453 1111...