‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധഭീതി രാജ്യാന്തര എണ്ണവിപണിയെ വലിയ തോതില്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവുണ്ടായില്ലെങ്കിൽ ഇന്ധനവില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.
ഇറാൻ -...
എണ്ണ വിപണികളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള ഒപെക് പ്ളസ് മുൻകരുതൽ ശ്രമങ്ങൾ രാജ്യം വർധിപ്പിക്കുമെന്ന് സൌദി അറേബ്യ. ചൊവ്വാഴ്ച ചേർന്ന് സൌദി കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പ്രതിദിനം ഒരു ലക്ഷം ബാരൽ...
ഗൾഫ് ന്യൂട്രൽ സോണിൽ എണ്ണ പദ്ധതികൾ വേഗത്തിലാക്കാൻ കുവൈത്തും സൗദിയും നീക്കങ്ങൾ ആരംഭിച്ചു. കുവൈറ്റ്-സൗദി സംയുക്ത സ്ഥിരം സമിതിയുടെ മേൽനോട്ടത്തിലാണ് നീക്കങ്ങൾ. അതേസമയം ഇറാൻ കൂടി അവകാശ വാദം ഉന്നയിക്കുന്നപ്രദേശത്തെ ചൊല്ലി കൂടുതൽ...
പ്രശസ്ത വാഹന ലൂബ്രിക്കന്റ് ഓയിൽ ബ്രാൻഡിന്റെ ലോഗോ അനധികൃതമായി ഉപയോഗിച്ചതിന് രണ്ട് പേർക്കെതിരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കാർ ഓയിലുകളിൽ സ്പെഷ്യലൈസ് ചെയ്ത പ്രശസ്ത ബ്രാൻഡിന്റെ സ്റ്റിക്കറുകൾ ദുരുപയോഗിച്ച് വ്യാജ ഓയില്‍...
പ്രതിദിന എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎഇയും സൗദിയും. എണ്ണ ഉത്പാദത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ഒപെക് തീരുമാനം തുടരുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഡിസംബർ 4 ന് നടക്കുന്ന അടുത്ത മീറ്റിംഗിൽ ക്രൂഡ്...
ലോകത്ത് ഏറ്റവും നീളം കൂടിയ എണ്ണ വാതക കിണര്‍ ഇനി യുഎഇയില്‍. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി അപ്പര്‍ സകും എണ്ണപ്പാടത്ത് നിർമ്മിച്ച കിണറാണിത്. 50,000ത്തിലധികം അടി നീളമുള്ള എണ്ണക്കിണറാണ് നിര്‍മിച്ചിരിക്കുന്നത്.
2017ല്‍ നിർമ്മിച്ച...