‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദി അറേബ്യയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്.
സൗദിയിലെ മദീന മൗസലാത്ത് ആശുപത്രിയിൽ സ്‌റ്റാഫ് നഴ്‌സായി...
ദിനം പ്രതി നഴ്സുമാർക്ക് കൂടുതൽ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം നടക്കുന്നു. 60 ഒഴിവുകളിലേക്കാണ് നിയമനം. നഴ്സിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയും ചുരുങ്ങിയത്...
കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയിലേയ്ക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്കും (വനിതകൾ) അവസരങ്ങളൊരുക്കി സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേയ്ക്ക് നവംബറിലും (26 മുതൽ 28 വരെ-കൊച്ചി)...
രണ്ട് വർഷത്തിനുള്ളിൽ 10 നഴ്സറികൾ ആരംഭിക്കാൻ തീരുമാനിച്ച് അബുദാബി. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എഡുകേഷൻ ആന്റ് നോളജിന് (എ.ഡി.ഇ.കെ) കീഴിലുള്ള പൊതുനഴ്സറി പദ്ധതിയുടെ ഭാഗമായാണ് നഴ്സറികൾ ആരംഭിക്കുന്നത്. 4,000 കുട്ടികളെ പ്രവേശിപ്പിക്കാവുന്ന രീതിയിലായിരിക്കും...
കുവൈറ്റിൽ മലയാളി നഴ്സായ യുവാവിനേയും ഭാര്യയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈത്ത് സാൽമിയായിലാണ് സംഭവം.
സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്...
ലോകത്തിലെ ഏറ്റവും മികച്ച നഴ്‌സിനുളള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന് ആദ്യമായി അർഹയായത് കെനിയൻ സ്വദേശി അന്ന ഖബാലെ ദുബ. ആഗോളതലത്തിൽ നഴ്‌സസ് ദിന ആഘോഷിക്കുന്ന മെയ് 12-നാണ് അന്ന ഖബാലെയെ...