‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സഞ്ചാരികളുടെയും നിവാസികളുടെയും സ്വപ്നനഗരമാണ് ദുബായ്. ഇപ്പോൾ രാത്രികാല സൗന്ദര്യത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ദുബായ്. ലോകമെമ്പാടുമുള്ള 136 നഗരങ്ങളിലുടനീളം ട്രാവൽബാഗ് നടത്തിയ പഠനത്തിലാണ് ദുബായ് മുൻപന്തിയിലെത്തിയത്.
പ്രകാശത്തിൻ്റെയും ശബ്ദ...
യുഎഇയിലെ പല പ്രദേശങ്ങളിലും ചൊവ്വാഴ്ച പുലർച്ചെ പെയ്തിറങ്ങിയത് കനത്ത മഴ. അബുദാബി, റാസൽഖൈമ, ഷാർജയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിയും മിന്നലും ഉണ്ടായി.
അൽഐൻ മേഖലയിൽ ആലിപ്പഴവും പെയ്തിറങ്ങി. യുഎഇയുടെ നാഷണൽ സെൻ്റർ...
റമദാൻ മാസത്തിൽ റാസൽഖൈമയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകിയതായി അതോറിറ്റി. ഇതിനായി പ്രത്യേക പെർമിറ്റ് ആവശ്യമില്ലെന്നും സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. എമിറേറ്റിനെ മികച്ച...
ഈവര്‍ഷം ആദ്യ 10 മാസങ്ങളിൽ 11.4 ദശലക്ഷം അര്‍ദ്ധരാത്രി അന്താരാഷ്ട്ര സന്ദർശകർക്ക് ദുബായ് ആതിഥേയത്വം വഹിച്ചെന്ന് സര്‍ക്കാര്‍ കണക്കുകൾ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി സന്ദര്‍ശകരാണെത്തിയത്. 134 ശതമാനം. എന്നാല്‍ കോവിഡ് -19...
യുഎഇയില്‍ ജൂണ്‍ 21 ന് പകലിന് നീളം കൂടും. ജൂണ്‍ 21 ചൊവ്വാഴ്ച ഇക്കൊല്ലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനമാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). വേനല്‍ അറുതിയുടെ പ്രധാന സൂചകമെന്ന നിലയിലാണ്...