‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: newyear

spot_imgspot_img

പുതുവത്സരത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതുവത്സരത്തിന് അവധി പ്രഖ്യാപിച്ചു. 2025 ജനുവരി 1-ന് (ബുധൻ) പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. പുതുവത്സരത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഔദ്യോഗികമായി ശമ്പളത്തോട്...

നാളെ ഹിജ്റി പുതുവർഷപ്പിറവി; ഗൾഫ് മേഖലയിൽ പൊതുഅവധി

ജൂലൈ 5 വെള്ളിയാഴ്ച മാസപ്പിറവി ദർശിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യ മുഹറം ആദ്യ ദിനം പ്രഖ്യാപിച്ചു. ജൂലൈ 7 ഞായറാഴ്ച ഹിജ്‌റി പുതുവത്സരം ആഘോഷിക്കുമെന്ന് സൗദി അറേബ്യ സുപ്രീം കോടതി പ്രസ്താവനയിൽ പറഞ്ഞു....

പുതുവർഷത്തിൽ അവധിയുമായി കുവൈറ്റ്; ആഘോഷങ്ങൾക്ക് നാല് ദിവസം ലഭ്യമാകും

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 2023 ഡിസംബർ 31 ഞായർ, 2024 ജനുവരി 1 തിങ്കൾ തീയതികളിലാണ് പൊതുഅവധി. കുവൈറ്റ് ക്യാബിനറ്റിൻ്റേതാണ് തീരുമാനം. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ്...

ഇസ്ലാമിക് പുതുവർഷം പിറന്നു; ആശംസകളുമായി ഭരണാധികാരികൾ

ഇസ്ലാമിക് പുതുവർഷം ആഘോഷിച്ച് മുസ്ലീം വിശ്വാസികളും അറബ് രാജ്യങ്ങളും. രാജ്യത്തെ ജനങ്ങൾക്കും ലോകമെങ്ങുമുളള വിശ്വാസികൾക്കും ആശംസകൾ അറിയിച്ച് അറബ് നേതാക്കൾ. പുതുവർഷത്തോട് അനുബന്ധിച്ച് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ലോകമെമ്പാടും സമാധാനവും ഐക്യവും ആശംസിച്ചു...

ഇസ്ലാമിക് പുതുവർഷം: ജൂലൈ 21ന് അവധി പ്രഖ്യാപിച്ച് യുഎഇ

ഇസ്‌ലാമിക് ന്യൂ ഇയർ അഥവാ ഹിജ്‌റി ന്യൂ ഇയർ പ്രമാണിച്ച് യുഎഇ ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് പൊതുമേഖലാ ജീവനക്കാർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജൂലൈ 21ന് അവധി ആയിരിക്കുമെന്നാണ് എല്ലാ...

ഹിജ്റ പുതുവര്‍ഷം പിറക്കുന്നു; രണ്ടു ദിവസം വാരാന്ത്യ അവധി

ഹിജ്റ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളും ആഘോഷങ്ങളുമായി അറേബ്യന്‍ നാടുകൾ. മുഹറം ഒന്ന് ശനിയാ‍ഴ്ച യുഎഇയില്‍ പൊതുമേഖളയ്ക്കും സ്വകാര്യ മേലയ്ക്കും അ‍വധി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് ഇളവുകളും പ്രഖ്യപിച്ചു. ജനതയ്ക്ക് ആശംസയകൾ അറിയിച്ച് ഭരണസാരഥികളും...