‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: New year

spot_imgspot_img

പുതുവർഷം ആഘോഷമാക്കാം, അവധി പ്രഖ്യാപിച്ച് കുവൈറ്റ് 

പു​തു​വ​ർ​ഷം ആഘോഷമാക്കാൻ ഒരുങ്ങി കുവൈറ്റ്. ഡി​സം​ബ​ർ 31 വി​ശ്ര​മ ദി​ന​മാ​യും 2024 ജ​നു​വ​രി ഒ​ന്ന് ഔ​ദ്യോ​ഗി​ക അ​വ​ധി​യാ​യും പ്ര​ഖ്യാ​പി​ച്ച​താ​യി സി​വി​ൽ സ​ർ​വിസ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും പൊ​തു സ്ഥാ​പ​ന​ങ്ങ​ളും...

ബുർജ് ഖലീഫയുടെ പുതുവത്സര വെടിക്കെട്ട്, പ്രദർശനം കാണാൻ ടിക്കറ്റുകൾ

ബുർജ് പാർക്കിൽ ബുർജ് ഖലീഫയുടെ ലോകപ്രശസ്തമായ പുതുവർഷ വെടിക്കെട്ട് പ്രദർശനം കാണാനെത്തുന്ന താമസക്കാരും സന്ദർശകരും ഇനി ടിക്കറ്റ് വാങ്ങണം. മുതിർന്നവർക്കുള്ള ടിക്കറ്റിന് 300 ദിർഹമാണ് നിരക്ക്. അതേസമയം 5 നും 12 നും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി യുഎഇ: നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

യുഎഇ പുതുവർഷത്തിരക്കിൽ മുങ്ങുന്നതോടെ നാളെ മുതൽ റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചുകഴിഞ്ഞു. പരമാവധി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കാനാണ് ആർടിഎ നിർദേശം നൽകിയിരിക്കുന്നത്. പുതുവത്സരം ആഘോഷിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്തവർ...

പുതുവത്സരാഘോഷം; വലിയ വാഹനങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തി അബുദാബി

പുതുവർഷത്തോടനുബന്ധിച്ച് അബുദാബിയിലെ എല്ലാ റോഡുകളിലും തെരുവുകളിലും തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്ക് അബുദാബി പോലീസ് നിരോധനം പ്രഖ്യാപിച്ചു. ഷെയ്ക്ക് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്ഫ പാലം,...

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ തയ്യാറെടുപ്പുമായി ദുബായ്

പുതുവര്‍ഷത്തോട് അനുബന്ധിച്ച് ദുബായില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ ആഘോഷങ്ങൾ. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും ടൂറിസം വകുപ്പും ചേര്‍ന്നാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതോളം കേന്ദ്രങ്ങളിലായി കരിമരുന്ന് പ്രദർശനങ്ങൾ, സൂപ്പർസ്റ്റാറുകൾ അവതരിപ്പിക്കുന്ന കച്ചേരികൾ, കുടുംബസൗഹൃദ പ്രവർത്തനങ്ങൾ, ഗംഭീരമായ...

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ യുഎഇ; സുപ്രധാന നിയമങ്ങൾ പ്രാബല്യത്തില്‍ വരും

പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ. 2022 വിസ തൊ‍ഴില്‍ പരിഷ്കാരങ്ങളുടെ വര്‍ഷമായിരുന്നു യുഎഇയ്ക്ക്. എന്നാല്‍ പുതുവര്‍ഷത്തില്‍ നിരവധി സുപ്രധാന നിയമങ്ങളാണ് യുഎഇയില്‍ പ്രബല്യത്തില്‍ വരുന്നത്. സ്വദേശിവത്കരണ നിയമം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്...