‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: New year

spot_imgspot_img

പുതുവർഷം, ജനുവരി ഒന്നിന് ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

പു​തു​വ​ർ​ഷത്തോടനുബന്ധിച്ച് ജ​നു​വ​രി ഒ​ന്ന് തി​ങ്ക​ളാ​ഴ്ച ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അവധി പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്. വ​ർ​ഷാ​വ​സാ​ന അ​വ​ധി​യെ​ന്ന നി​ല​യി​ലാ​ണ് ജ​നു​വ​രി ഒ​ന്നി​ന് എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഖ​ത്ത​ർ...

പുതുവത്സരദിനത്തില്‍ ദുബായിൽ സൗജന്യ പാർക്കിങ് അനുവദിച്ചു​

പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായി ജനുവരി ഒന്നിന് ദുബായിൽ സൗജന്യ പാർക്കിങ് അനുവദിച്ച് റോഡ് ഗതാഗത അതോറിറ്റി. മൾട്ടി ലെവൽ പാർക്കിങ്ങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഞായറാഴ്‌ചകളിൽ സൗജന്യ പാർക്കിങ് നിലവിലുള്ളതിനാൽ തുടർച്ചയായി...

പുതുവത്സരാഘോഷം; അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിലെ കരിമരുന്ന് പ്രദർശനങ്ങൾ എവിടെയൊക്കെ എന്നറിയാം

പുതിയ പ്രതീക്ഷകളുമായി പുതുവർഷം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ആഘോഷങ്ങളുടെ ഭാഗമായി അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഒന്നിലധികം കരിമരുന്ന് പ്രദർശനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്നത് എവിടെയൊക്കെ...

പുതുവർഷം, ദുബായ് മെട്രോ 40 മണിക്കൂർ നിർത്താതെ പ്രവർത്തിക്കും ;230 സൗജന്യ ബസ് സർവീസും

പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് ദുബായ് മെട്രോ ഡിസംബർ 31 മുതൽ 40 മണിക്കൂർ നിർത്താതെ പ്രവർത്തിക്കും. കൂടാതെ പൊതു ജനങ്ങൾക്കായി 230 സൗജന്യ ബസ് സർവീസും ഉണ്ടാവുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇത്...

സർക്കാർ മേഖലയ്ക്ക് പുതുവത്സര അവധി ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് ഷാർജ എമിറേറ്റും

ഷാർജ എമിറേറ്റിലെ സർക്കാർ മേഖലയ്ക്ക് പുതുവത്സര അവധി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഷാർജയിലെ എല്ലാ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും 2024 ജനുവരി 1 ഔദ്യോഗിക പുതുവത്സര അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. 2024...

പുതുവത്സരത്തിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ​ഗംഭീര കരിമരുന്ന് പ്രദർശനമൊരുക്കും

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബി അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ​ഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രദർശനവും അതോടൊപ്പം ഡ്രോൺ ഷോയും വേദിയിൽ ഒരുക്കുമെന്ന് സംഘാടകർ...