‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പുതുവത്സര രാവിൽ ദുബായ് ബുർജ് ഖലീഫയിലെ കരിമരുന്ന് പ്രകടനം കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് 150 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.
മുതിർന്നവർക്ക് 580 ദിർഹവും 5 വയസിന്...
2023 ഡിസംബർ 31 ന് പുതുവത്സര ആഘോഷങ്ങൾക്കായി ആകെ 2,288,631 യാത്രക്കാർ വിവിധ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ...
പുതുവത്സര രാവിൽ അതിമനോഹരമായി അണിഞ്ഞൊരുങ്ങി ബുർജ് ഖലീഫ. പുതുവർഷത്തെ വരവേൽക്കാൻ ദുബായിലെത്തിയ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് ബുർജ് ഖലീഫയിൽ ഒരുക്കിവെച്ചത് വർണ വിസ്മയം തന്നെയായിരുന്നു. 22,000 ഗ്യാലൻസ് വെള്ളം ഉപയോഗിച്ചായിരുന്നു കാഴ്ചയുടെ മനോഹാരിത...
പുതുവർഷം പിറക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ലോകം. ആഘോഷങ്ങളോട് അനുബന്ധിച്ച് ദുബായിലെ ചില പൊതു പാർക്കുകളും വിനോദ സൗകര്യങ്ങളും കൂടുതൽ സമയം പ്രവർത്തിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
അൽഖൂസ് പോണ്ട് പാർക്ക്, സബീൽ പാർക്ക്, ഉമ്മു...