‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...
വനിതകൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനായി പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻഡിഗോ എയർലൈൻ. എന്താണെന്നല്ലേ? ഇനി മുതൽ വനിതാ യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് തൊട്ടടുത്ത സീറ്റിലിരിക്കുന്ന വ്യക്തി പുരുഷനാണോ സ്ത്രീയാണോ എന്ന്...
ദുബായിൽ ജനങ്ങളുടെ സുഗമമായ യാത്ര ലക്ഷ്യം വെച്ച് പുതിയ പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിയുടെ മൂന്ന് പ്രധാന മേഖലകളിലായി 30 ഇലക്ട്രിക് ബസുകളുടെ സർവ്വീസ് ആരംഭിക്കാനാണ് തീരുമാനം. സീറോ...
സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. സൗദിയെ നൂതന വ്യവസായങ്ങളുടെയും ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെയും ആഗോള ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ‘അലത്ത്’ കമ്പനി ആരംഭിക്കുമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്‌റ്റ്മെന്റ് ഫണ്ട്...
സൗദിയിലെ തൊഴിൽ മേഖലയിൽ യുവജന പങ്കാളിത്തം വർധിപ്പിക്കാൻ തിരുമാനം. ഇതിന്റെ ഭാഗമായി യുവജന വികസന പദ്ധതിയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. യുവജനങ്ങൾ നമ്മുടെ സമ്പത്താണ് എന്ന തലക്കെട്ടിൽ സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൗദി...
കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കാന്‍ പദ്ധതി. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള സർക്കാർ ജോലിക്കാരായ സ്ത്രീകളുടെ പ്രവൃത്തി സമയത്തിലാണ് മാറ്റം വരിക. ഇതിന്റെ പ്രാരംഭഘട്ടം മധ്യകാല അവധിക്കാലത്ത് നടപ്പാക്കുമെന്ന്...