‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ ആന്തരിക റോഡുകളുടെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. 3.7 ബില്യൺ ദിർഹം ചെലവിൽ 634 കിലോമീറ്റർ ദൈർഘ്യമുള്ള ആന്തരിക റോഡുകൾക്കായുള്ള പഞ്ചവത്സര പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...
ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനായി ഡിജിറ്റൽ ആരോഗ്യനിർണയ പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം. പുകവലി ശീലമുള്ള 50-ഉം അതിൽ കൂടുതൽ വയസുമുള്ളവരെ ലക്ഷ്യമിട്ടാണ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത്.
നിർമിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ...
മഴവെള്ളം ഒഴുക്കിവിടാൻ 400 മില്യൺ ദിർഹത്തിന്റെ പദ്ധതിക്ക് അംഗീകാരം നൽകി ഷാർജ. മഴവെള്ളത്തിനും ഭൂഗർഭജലത്തിനും വേണ്ടിയുള്ള പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിന് ഷാർജ എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രതിവാര യോഗത്തിലാണ് അംഗീകാരം നൽകിയത്.
സുപ്രീം കൗൺസിൽ...
ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായുള്ള പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
സന്ദർശകരുടെ എണ്ണം 600 ശതമാനം വർധിപ്പിച്ച്...
13 പാർപ്പിട മേഖലകളിൽ അണക്കെട്ടുകൾ നിർമ്മിക്കാനൊരുങ്ങി യുഎഇ. യുഎഇയിലെ നിർമ്മാണ പദ്ധതികളുടെ ഒരു പുതിയ പാക്കേജിൽ ഒമ്പത് വാട്ടർ ഡാമുകൾ നിർമ്മിക്കുമെന്നാണ് പ്രഖ്യാപിച്ചത്. 19 മാസത്തിനകം പദ്ധതി നടപ്പാക്കും.
'യുഎഇ പ്രസിഡൻ്റിൻ്റെ സംരംഭങ്ങൾ' എന്ന...
മികച്ച ശമ്പളത്തിൽ നല്ലൊരു ജോലി ലഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും ജോലി അന്വേഷിച്ച് എത്രയലഞ്ഞിട്ടും കാര്യമുണ്ടാകില്ല. ഇതിനെല്ലാമൊടുവിൽ ജോലി കിട്ടിയാൽ ട്രെയിനിങ് കാലയളവിൽ ശമ്പളവും ലഭിക്കില്ല. ഇത്തരക്കാരെ സഹായിക്കുന്നതിനായി ഷാർജയിൽ...