‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി-നിയമത്തിലെ നിർദ്ദിഷ്ട വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് യുഎഇയിൽ ഫെഡറൽ ഡിക്രി നിയമം പുറപ്പെടുവിച്ചു. വിവിധ തൊഴിൽ നിയമ ലംഘനങ്ങൾക്ക് തൊഴിലുടമകളിൽ നിന്ന് ഒരു മില്യൺ ദിർഹം...
ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനവുമായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് യുഎഇയിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതാണ് പുതിയ നിയമം. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും പിന്നാലെയാണ്...
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനുമേൽ സർക്കാരിന്റെ അനാവശ്യ ഇടപെടൽ ഒഴിവാക്കാൻ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. സർക്കാരിൻ്റെ അനാവശ്യ ഇടപെടൽ ആരോപിച്ച് കഴിഞ്ഞ വർഷം നവംബറിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ...
കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം ജോലി ചെയ്യുന്നതിന് അനുമതി നൽകി. കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്...
യുഎഇയിൽ മനോരോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം പുറപ്പെടുവിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങൾക്കും നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ തടവും പിഴയും ചുമത്തുമെന്നും യുഎഇ സർക്കാർ അറിയിച്ചു.
മാനസികാരോഗ്യ സംരക്ഷണ രംഗത്തെ...