‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സുഗമമായ യാത്രയ്ക്ക് വേണ്ടി അജ്മാനിലെ ടാക്സി ഡ്രൈവർമാർക്കായി 'കാബി' ആപ്ലിക്കേഷൻ അവതരിപ്പിച്ചു. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുചടെ നേതൃത്വത്തിലാണ് ആപ്ലിക്കേഷന്റെ പ്രാരംഭ ഘട്ടം ആരംഭിച്ചത്. ഡ്രൈവർമാരുടെ ജോലി കാര്യക്ഷമവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അജ്മാനിലെ ഫ്രാഞ്ചൈസി...
ആപ്പിൾ കംപ്യൂട്ടർ ഉപയോക്താക്കൾക്കായി പുതിയ വിൻഡോസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഈ ആപ്പ് വഴി ആപ്പിൾ കംപ്യൂട്ടറുകളിലും ഐഫോണിലും ഐപാഡിലും മാക്ക് ഓഎസിലും വിവിധ ബ്രൗസറുകളിലും വിൻഡോസ് ഉപയോഗിക്കാൻ സാധിക്കും. കമ്പനിയുടെ വാർഷിക...
സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് അബുദാബി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) സലാമ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആന്റ് നോളജുമായി...
ദുബായിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് പുതിയ ആപ്പ് പരിചയപ്പെടുത്തിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. മൃഗബലിയർപ്പിക്കാനും ഹോം ഡെലിവറിക്കുമായാണ് മുനിസിപ്പാലിറ്റി 8 ആപ്പുകൾ ആരംഭിച്ചത്. ഈ ആപ്പുകളിലൂടെ യുഎഇ നിവാസികൾക്ക് മൃഗബലിയർപ്പിക്കാനും ആവശ്യമുള്ള മാംസം ഓർഡർ ചെയ്യാനും സാധിക്കും....