‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Narendra Modi

spot_imgspot_img

അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഇന്ന് കുവൈത്തിൽ തുടക്കം; മുഖ്യാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി

അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് കുവൈത്തിൽ തുടക്കമാകുന്നു. ഇന്ന് കുവൈത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയാണ് ഗൾഫ് കപ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കുക. വൈകുനേരം അർദിയ ഷെയ്ഖ് ജാബിർ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം...

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ; നരേന്ദ്രമോദി നാളെ കുവൈത്ത് സന്ദർശിക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കുവൈത്ത് സന്ദർശിക്കും. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത് എന്ന പ്രത്യേകത കൂടി മോദിയുടെ സന്ദർശനത്തിനുണ്ട്. രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ്...

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്; ശനിയാഴ്ച ദുരന്തഭൂമി സന്ദർശിക്കും

വയനാട്ടിലെ ദുരന്തഭൂമി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. ഉരുൾപ്പൊട്ടലിൽ തകർത്ത മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ മോദി എത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ശനിയാഴ്ച ഉച്ചയോടെ...

വയനാട്ടിലെ ഉരുൾപൊട്ടൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ഉരുൾപൊട്ടലിനെത്തുടർന്ന് വയനാട്ടിലുണ്ടായ ദുരന്തത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഫോണിൽ...

ടി20 ലോകകപ്പുമായി ഇന്ത്യന്‍ താരങ്ങൾ നാളെ നാട്ടിലെത്തും; നേരിട്ടുകണ്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി

ട്വന്റി20 ലോകകപ്പ് കിരീടവുമായി ഇന്ത്യൻ താരങ്ങൾ നാളെ നാട്ടിലെത്തും. താരങ്ങളെ അഭിനന്ദിക്കാൻ നേരിട്ടെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വൻ വിജയവുമായി ഇന്ത്യൻ മണ്ണിലേയ്ക്ക് മടങ്ങിയെത്തുന്ന താരങ്ങളെ നേരിട്ടുകാണാൻ മോദി അവസരമൊരുക്കുകയായിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്...

മോദി ക്യാമ്പിൽ അസ്വാരസ്യം; ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്ന് രാഹുൽ ഗാന്ധി

മോദി ക്യാമ്പിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായും ഭൂരിപക്ഷം നിലനിർത്തി ഭരണം തുടരാൻ എൻഡിഎ സർക്കാർ പാടുപെടുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. കണക്കുകൾ ഏത് നിമിഷവും...