‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ പേരുമായി ബന്ധപ്പെട്ട ഒരു ആശയക്കുഴപ്പം തീർക്കുകയാണ്.
താരവുമായി ബന്ധപ്പെട്ട്...
വേനൽ അവധി കഴിഞ്ഞ് ഒക്ടോബര്‍ ഒന്നിന് ദുബായ് സഫാരി പാര്‍ക്ക് തുറക്കുമ്പോള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അപൂര്‍വമായ ഒരു മത്സരം. പാര്‍ക്കില്‍ പിറന്ന മൂന്ന് അപൂര്‍വയിനം മൃഗക്കുഞ്ഞുങ്ങള്‍ക്ക് പേരിടാനാണ് മത്സരം നടത്തുന്നത്. സ്വദേശികളും വിദേശികളുമായ...
സ്‌കോഡ കമ്പനിയിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ എസ്.യു.വിക്ക് പേരിട്ടത് കാസർകോട് സ്വദേശി. കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനായ മുഹമ്മദ് സിയാദ് നിർദ്ദേശിച്ച 'കൈലാഖ്' എന്ന പേര് കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി...
എല്ലാവരുടെയും സ്വപ്ന നഗരമായ ദുബായിലെ റോഡുകൾക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് ഇടാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ആ ആഗ്രഹം സാധിച്ചുതരികയാണ് ദുബായ് മുനിസിപ്പാലിറ്റി. ഇനി നിങ്ങൾ നിർദേശിക്കുന്നതിൽ നിന്ന് തിരഞ്ഞെടുക്കുന്ന പേരുകളിലാകും...
ഭാഗ്യം വരുന്നതിനായി തന്റെ പേരിൽ മാറ്റം വരുത്തി നടൻ പ്രഭാസ്. സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ജീവിതത്തിൽ ഭാഗ്യം ഉണ്ടാകുന്നതിനായാണ് താരം തന്റെ പേരിൽ ചെറിയ വ്യത്യാസം വരുത്തിയത്. പേരിൻ്റെ ഇംഗ്ലീഷ് അക്ഷരത്തിലെ സ്പെല്ലിങ്ങിലാണ്...
ദുബായിലെ അല്‍ മിന്‍ഹാദ് പ്രദേശത്തിന്‍റെ പേര് ഹിന്ദ് സിറ്റി എന്ന പുനനാമകരണം ചെയ്യാന്‍ ഭരണാധികാരിയുടെ ഉത്തരവ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്...