‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഈ വർഷം സെപ്റ്റംബർ അഞ്ചിന് മുൻപായി നൽകിയിട്ടുള്ള പിഴകൾക്ക് 50 ശതമാനം ഇളവ് നൽകാൻ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. ഈ തീരുമാനം ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഔദ്യോഗികമായി നടപ്പിലാക്കി തുടങ്ങി. ഇത് അനുസരിച്ച്...
ഷാർജയിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട 1500ഓളം വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ. നഗരത്തിൻ്റെ സൗന്ദര്യം നശിപ്പിക്കുന്ന തരത്തിൽ മാസങ്ങളായി നിർത്തിയിട്ടിരുന്ന വാഹനങ്ങളും കണ്ടുകെട്ടി. ആറ് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യാത്ത കാറുകൾ ലേലത്തിൽ വിൽക്കുമെന്നും മുനിസിപ്പാലിറ്റി...
ബഹുനില മന്ദിരങ്ങൾ ഉൾപ്പെടെ കട്ടിടം പൊളിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അബുദാബി നഗരസഭ. തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കിയാണ് മാനദണ്ഡങ്ങൾ പുറത്തുവിട്ടത്. പൊതു, സ്വകാര്യ സ്വത്തുക്കൾ സംരക്ഷിച്ചുകൊണ്ടാകണം കെട്ടിടങ്ങൾ നിർമ്മാർജണം ചെയ്യേണ്ടതെന്നും നഗരസഭ...
ദുബായ് മുനിസിപ്പാലിറ്റിയുടെ സേവനങ്ങൾ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ പുതിയ സംവിധാനങ്ങൾ ഏര്‍പ്പെടുത്തി. ഇതിനായി മുനിസിപ്പാലിറ്റിയുടെ ഘടനയില്‍ പുനക്രമീകരണം നടത്തിയെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ പറഞ്ഞു. സ്വകാര്യ കോര്‍പ്പറേറ്റുകളോട് കിടപിടക്കുന്ന രീതിയില്‍ സേവനങ്ങൾ മാറ്റുകയാണ്...
ഒരാഴ്ച നീണ്ടുനിന്ന ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായിലെ പാര്‍ക്കുകളില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്. കുടുംബസമേതമാണ് ആളുകൾ പാര്‍ക്കുകളില്‍ എത്തിയതെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ലഭ്യമായ നീണ്ട...
യുഎഇയുടെ വളർച്ചയ്ക്കും വികസന പദ്ധതികൾക്കും പിന്തുണ നൽകുന്നതിനായി ദുബായിലെ രണ്ട് സർക്കാർ വകുപ്പുകൾ പുനഃക്രമീകരിക്കും. ദുബായ് മുനിസിപ്പാലിറ്റിയും ലാൻഡ് ഡിപ്പാർട്ട്‌മെന്റുമാണ് പുനഃക്രമീകരിക്കുകയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...