‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: MT Vasudevan nair

spot_imgspot_img

എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യക്കാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ച് തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു. പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പുറത്തിറക്കിയേക്കും. ശ്വാസതടസത്തെ തുടർന്ന്...

എം.ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

സാഹിത്യകാരൻ എം.ടി വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ അദ്ദേഹം. ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വസന,...

‘മലയാളിത്തമുള്ള മുഖമല്ലെന്ന് പറഞ്ഞ് ‘നീലത്താമര’യിൽ നിന്ന് ഒഴിവാക്കി’; ദുരനുഭവം തുറന്നുപറഞ്ഞ് ആസിഫ് അലി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ ആസിഫ് അലി. ഏത് വേഷവും തനിക്ക് നിസാരമായി വഴങ്ങുമെന്ന് നിരവധി ചിത്രങ്ങളിലൂടെ ആസിഫ് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോൾ അഭിനയത്തിന്റെ തുടക്കകാലത്ത് സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്...

‘കേരള സമൂഹത്തിന് മുൻപിൽ ഇനി ഞാൻ പ്രഭാഷണം നടത്തില്ല, എം. ടി സാർ എന്നോട് ക്ഷമിക്കണം’, പ്രഖ്യാപനവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് 

പ്രശസ്തനായ സാഹിത്യകാരനും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട് ഇനി സാഹിത്യപ്രഭാഷണം നടത്തില്ല. എന്നെന്നേക്കുമായി പ്രഭാഷണം നിർത്തിയെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തിരൂരിലെ തുഞ്ചൻപറമ്പിൽ നടത്താനിരുന്ന പ്രഭാഷണത്തിൽ നിന്ന് പിന്മാറിക്കൊണ്ടായിരുന്നു തിങ്കളാഴ്ച ചുള്ളിക്കാട് ഇക്കാര്യം വ്യക്തമാക്കിയത്. കുമാരനാശാന്റെ...

“ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലതെന്ന്” എം ടി പറഞ്ഞു; വിശദീകരണവുമായി എൻ ഇ സുധീർ

സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ രാഷ്ട്രീയ വിമർശനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ ഇ സുധീർ. ഇതുസംബന്ധിച്ച് എൻ ഇ സുധീർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ KLF...

എംടിയെ കാണാൻ രാഹുൽ എത്തി, സ്നേഹ സമ്മാനമായ് പേന നൽകി എംടി

ചികിത്സയ്ക്കായി കോട്ടക്കലിലെത്തിയ എംടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെ കാണാനെത്തിയ രാഹുലിന് എംടി സ്‌നേഹസമ്മാനമായി ഒരു പേന നല്‍കുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി...