‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: MS Dhoni

spot_imgspot_img

മഹേന്ദ്ര സിംഗ് ധോണി, റിലയൻസ് ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡർ 

ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ റിലയൻസിന്റെ ജിയോമാര്‍ട്ടിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണി. സ്വദേശീയ ഇ-കൊമേഴ്‌സ് ബ്രാൻഡായ ജിയോമാർട്ട് മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളെ തിരിച്ചറിയുന്നു. ഇന്ത്യയിലെ ഡിജിറ്റൽ റീട്ടെയിൽ വിപ്ലവത്തെ പിന്തുണയ്ക്കുക...

‘തല’യെ കണ്ടു, ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്​ നദിയ മൊയ്​തു 

ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്​ നടി നദിയ മൊയ്​തു. എല്‍.ജി.എം. സിനിമയുടെ ഓഡിയോ, ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെ എടുത്ത ചിത്രമാണ് താരം പങ്കുവച്ചത്. നമ്മുടെ തല ധോണിയെ കാണാനും അദ്ദേഹത്തിന്‍റെ നിർമാണ സംരഭത്തിൽ ഭാഗഭാക്കാകാനും...

വി​ഘ്നേഷിന്റെ ടീഷർട്ടിൽ ധോണിയുടെ കയ്യൊപ്പ്; വൈറലായി വീഡിയോ

വി​ഘ്നേഷിന്റെ ടീഷർട്ടിൽ ധോണിയുടെ കയ്യൊപ്പ്, തന്റെ നേതാവിന് സ്നേഹ ചുംബനം നൽകി വിഘ്നേഷ്. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ദൃശ്യങ്ങളാണിത്. സംവിധായകൻ വിഘ്നേഷ് ശിവൻ ധരിച്ച വെള്ള ടീഷർട്ടിലാണ് എം.എസ് ധോണി ഓട്ടോ​ഗ്രാഫ് നൽകിയത്. പിന്നീട്...

ചെന്നൈ ടീമിലെടുക്കാമോ എന്ന് യോഗി ബാബു, സിനിമയിൽ തിരക്കിലല്ലേയെന്ന് ധോണി 

ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുക്കുമോ എന്ന നടൻ യോഗി ബാബുവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി സിഎസ്കെ ടീമിന്റെ ക്യാപ്റ്റൻ എംഎസ് ധോണി. താരത്തിന്റെ ഉടമസ്ഥതയിലുള്ള ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന...

ധോണിയുടെ ആസ്തി 1000 കോടി കടന്നു; ഡെറാഡൂണിലെ ആഡംബര വീടിന്റെ വില 17.8 കോടി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ ആസ്തി 1000 കോടി കടന്നു. ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റനായ ധോണിക്ക് ഒരു സീസണിൽ കിട്ടുന്നത് 12 കോടി രൂപയാണെന്നാണ് കണക്കുകൾ...

‘ധോണിയെ അന്ന് കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും വിലക്കണമായിരുന്നു’: വീരേന്ദർ സേവാഗ്

ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഐപിഎല്ലിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണിയെ കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും വിലക്കണമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. 2019 ഐപിഎല്ലിനിടെ ആരാധകരെ...