‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: MS Dhoni

spot_imgspot_img

മഞ്ഞുമ്മൽ ബോയ്സ് കാണാൻ ചെന്നൈയിലെ തിയേറ്ററിലെത്തി ‘കൂൾ ക്യാപ്റ്റൻ’; താരത്തെ പൊതിഞ്ഞ് ആരാധകർ

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടംനേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണ്ണാടകയിലുമായി ചിത്രം റെക്കോർഡുകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്ന ചിത്രം...

‘ഏഴ്’ അത്രമേൽ പ്രിയങ്കരം; ധോണി ഏഴാം നമ്പർ ജേഴ്സി തിരഞ്ഞെടുക്കാൻ കാരണമെന്തെന്ന് അറിയാമോ?

ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയുടെ ഏഴാം നമ്പർ ജേഴ്സിയെക്കുറിച്ച് സംസാരിക്കാത്ത ആരാധകർ ചുരുക്കമാണ്. ഇന്ത്യൻ ടീമിലെത്തിയപ്പോൾ ധോണിക്ക് ഏത് നമ്പർ തിരഞ്ഞെടുക്കണമെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാരണം ഒരു നമ്പർ മാത്രമായിരുന്നു താരത്തിന്റെ...

വ്യാജപ്രചരണം; ധോണിക്കെതിരെ മാനനഷ്ടക്കേസ് നൽകി മുൻ ബിസിനസ് പങ്കാളികൾ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിക്കെതിരെ മാനനഷ്‌ടക്കേസ് നൽകി മുൻ ബിസിനസ് പങ്കാളികൾ. തെറ്റായ വിവിരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് മുൻ ബിസിനസ് പങ്കാളികളായ മിഹിർ ദിവാകറും ഭാര്യ സൗമ്യ ദാസും...

ഇന്ത്യൻ ക്രിക്കറ്റിലെ മഹേന്ദ്ര ജാലം

2011 ഏപ്രിൽ 2, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. ക്രിക്കറ്റ് ലോകകപ്പിലെ കലാശപ്പോരാട്ടത്തിനുള്ള ആരവങ്ങൾ മുഴങ്ങി. ഒരു തലയ്ക്കൽ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ഇന്ത്യൻ പടയും മറുതലയ്ക്കൽ കുമാർ സങ്കക്കാര നയിക്കുന്ന ശ്രീലങ്കൻ...

ധോണിക്ക് ബി.സി.സി.ഐയുടെ ആദരവ്; 7-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കും നൽകില്ല

ഇന്ത്യൻ ക്രിക്കറ്റിലെ ഏഴാം നമ്പർ ജേഴ്‌സി ഇനി മുതൽ ആർക്കും നൽകില്ലെന്ന് ബി.സി.സി.ഐ. എം.എസ് ധോണിയോടുള്ള ആദരസൂചകമായാണ് തീരുമാനം. ഇന്ത്യക്ക് ഐ.സി.സി കിരീടങ്ങൾ ഏറ്റവും കൂടുതൽ നേടിത്തന്ന ക്യാപ്റ്റൻ എന്നതുൾപ്പെടെയുള്ള ധോണിയുടെ ക്രിക്കറ്റിലെ...

ഇതാണ് സർപ്രൈസ്! ആരാധകന്റെ പിറന്നാൾ ആഘോഷത്തിന് വീട്ടിലെത്തി ധോണി; വൈറലായി വീഡിയോ

തന്റെ ആരാധകർക്ക് എപ്പോഴും പ്രത്യേക പരി​ഗണന നൽകുന്നയാളാണ് കൂൾ ക്യാപ്റ്റൻ ധോണി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ആരാധകർക്കിടയിൽ എന്നും മുൻപന്തിയിലാണ് മുൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ സ്ഥാനം. സഹതാരങ്ങളോടും തന്റെ ആരാധകരോടും...