‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കൂൾ ക്യാപ്റ്റൻ എം.എസ് ധോണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തനിക്ക് ഏറെ പ്രിയപ്പെട്ട നീളൻ മുടി താരം വെട്ടിയൊതുക്കിയിരിക്കുകയാണ്. തന്റെ ഹെയർസ്റ്റൈൽ മാറ്റിയതോടെ എക്സ് പ്ലാറ്റ്ഫോമിൽ ധോണി ട്രെന്റിങ്ങാണ്.
ധോണിയുടെ ഹെയർ...
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവരാജ് സിംഗിന്‍റെ പിതാവ് യോഗ്‌രാജ് സിംഗ്. ധോണിയാണ് യുവരാജിന്‍റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്‍റെ കരിയര്‍ നാലഞ്ച് കൊല്ലം...
ധോണിക്കായി നിയമമാറ്റത്തിന് ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ. വരുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്നന്നാണ് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി...
എം.എസ് ധോണിയുടെ പേരിൽ വരുംവർഷങ്ങളിൽ ചെന്നൈയിൽ ക്ഷേത്രം നിർമ്മിക്കുമെന്ന് മുൻ ദേശീയ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു. ധോണി ചെന്നൈയുടെ ദൈവമാണ്. ഇന്ത്യക്ക് രണ്ട് തവണ ലോകകപ്പും നിരവധി തവണ ചെന്നൈയെ ഐപിഎൽ...
ഐപിഎല്ലിൽ പോര് മുറുകുകയാണ്. മത്സരങ്ങൾക്കിടെ അപ്രതീക്ഷിത പ്രകടനങ്ങളാൽ അഭിനന്ദനവും വിമർശനവും ഏറ്റുവാങ്ങുകയാണ് താരങ്ങൾ. ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്. ധോണിയാണ് ക്രിക്കറ്റ് ആരാധകരുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ...
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടംനേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണ്ണാടകയിലുമായി ചിത്രം റെക്കോർഡുകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്ന ചിത്രം...