‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ വീടും ഓഫീസും സജ്ജീകരിക്കാനുള്ള ആലോചനയിലാണ്.
സുരക്ഷാ കാരണങ്ങളും കൂടുതൽ...
എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് ദൈവനാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞയ്ക്ക് മുൻപ് അദ്ദേഹം 'കൃഷ്ണാ.. ഗുരുവായുരപ്പാ.. ഭഗവാനേ..' എന്ന് ചൊല്ലിയാണ് പീഠത്തിന് അരികിലേക്ക് എത്തിയത്. തുടർന്ന് മലയാളത്തിലാണ് സുരേഷ് ഗോപി...
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ ഉത്തരവ്. 2019ല്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി. രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം...