‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: movie

spot_imgspot_img

സിനിമാ റിവ്യൂ ചെയ്തവർക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു; യുട്യൂബും ഫേസ്ബുക്കും പ്രതികൾ

തിയറ്ററുകളിൽ ഓടുന്ന സിനിമയെ മോശമാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിനിമ റിവ്യൂ ചെയ്തവർക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. റാഹേൽ മകൻ കോര...

‘കണ്ണൂർ സ്ക്വാഡ്’ 75 കോടിയിലേയ്ക്ക്; നേട്ടം 18 ദിവസത്തിനുള്ളിൽ

പണം വാരിക്കൂട്ടി മമ്മൂട്ടി ചിത്രമായ 'കണ്ണൂർ സ്ക്വാഡ്’. റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളിൽ 75 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. ഇതോടെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള സിനിമകളിൽ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ്...

ടൈറ്റൻ ദുരന്തം സിനിമയാവുന്നു

ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉള്ളിലേക്ക് വിനോദ സഞ്ചാരികളുമായി പോയതായിരുന്നു ടൈറ്റൻ എന്ന പേടകം. പിന്നീട് പേടകവുമായുള്ള ആശയ വിനിമയം നഷ്ടമാവുകയും സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ടൈറ്റൻ പേടകത്തിന്റെ...

‘ദ കേരള സ്റ്റോറി’യ്ക്ക് പിന്നാലെ വിവാ​ദത്തിലിടം നേടി ’72 ഹൂറാന്‍’

'ദ കേരള സ്റ്റോറി'യ്ക്ക് പിന്നാലെ വിവാ​ദത്തിലിടം നേടി ഒരു ചിത്രം കൂടി. '72 ഹൂറാന്‍' ആണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. സഞ്ജയ് പൂരൺ സിംഗ് ചൗഹാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 72 ഹൂറാൻ. കഴിഞ്ഞ...

‘ആദിപുരുഷിന് ക്ലീൻ യു സർട്ടിഫിക്കറ്റ്’; ചിത്രം ജൂൺ 16-ന് തിയേറ്ററുകളിൽ

പ്രഭാസിനെ നായകനാക്കി ഓം റൗത്ത് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'ആദിപുരുഷ്' ജൂൺ 16-ന് തിയേറ്ററുകളിലെത്തും. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 500 കോടി ബജറ്റിലാണ് ചിത്രം...

പ്രൊഡ്യൂസർ ചതിച്ചു; തന്റെ സിനിമ റിലീസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഐഷ സുൽത്താന

ഒരൊറ്റ ഷൂ നക്കികളെക്കൊണ്ടും എന്റെ ചിത്രം തടയാനാവില്ല; 'ഫ്ളഷ്' സിനിമയുടെ റിലീസ് തടഞ്ഞ നിര്‍മ്മാതാവിനെതിരെ ഐഷ സുല്‍ത്താന. തന്റെ സിനിമ ‘ഫ്ളഷ്’ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായി സംവിധായിക ഐഷ സുല്‍ത്താന....