‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: movie

spot_imgspot_img

സന്തോഷ് പണ്ഡിറ്റിൻ്റെ പുതിയ ചിത്രം ‘കേരളാ ലൈവ്’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

വെറും 5 ലക്ഷം രൂപാ ബജറ്റിൽ പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്. ‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാംഘട്ട ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നാണ് താരത്തിൻ്റെ അറിയിപ്പ്. നൂറിലധികം പുതുമുഖ താരങ്ങളെ അണിനിരത്തി...

‘ഗുരുവായൂരമ്പല നടയിൽ’ ഇനി നിങ്ങളുടെ സ്വീകരണ മുറിയിലേയ്ക്ക്; ഒടിടി സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ 'ഗുരുവായൂരമ്പല നടയിൽ' ഇനി നിങ്ങളുടെ സ്വീകരണ മുറിയിലിരുന്ന് ആസ്വദിക്കാം. ചിത്രം ഒടിടിയിലേയ്ക്ക് എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂൺ 27 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക....

മത്സരിച്ചഭിനയിച്ച് ഉർവശിയും പാർവ്വതിയും; മികച്ച പ്രതികരണവുമായി ‘ഉള്ളൊഴുക്ക്’

മലയാളത്തിലെ മികച്ച അഭിനേത്രി ആരാണെന്ന് ചോ​ദിച്ചാൽ മിക്കവരുടെയും അഭിപ്രായം ഉർവശിയെന്ന് തന്നെയാകും. അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധം അത്രമേൽ മികച്ചതാണ് ഉർവശിയുടെ പ്രകടനം. ​'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലൂടെ ​ഒരിക്കൽകൂടി ഉർവശിയുടെ അഭിനയപാടവം സിനിമാ പ്രേമികൾക്ക്...

തിയേറ്ററിൽ കത്തിക്കയറി ‘ടർബോ ജോസ്’; ആദ്യ ദിനം ചിത്രം വാരിയത് 6.2 കോടി

തിയേറ്ററുകളിൽ ആവേശമായി മാറുകയാണ് 'ടർബോ'. മാസ് ആക്ഷൻ ഹീറോയായി മമ്മൂട്ടിയെത്തിയ ചിത്രം ആദ്യദിനം നേടിയത് 6.2 കോടിയാണ്. 2024ൽ ആദ്യദിനം ഏറ്റവുമധികം കലക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് ഇതോടെ ടർബോ. മലൈക്കോട്ടൈ...

ചിത്രീകരണം ആരംഭിച്ചിട്ട് രണ്ട് മാസം; 700 കോടിയുടെ ചിത്രമായ ‘രാമായണ’ത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു

ചിത്രീകരണം ആരംഭിച്ച് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'ത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടർന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചത്. രൺബീർ കപൂറും സായി പല്ലവിയും...

ഇത് പൊളിക്കും; റിലീസ് ചെയ്ത് അഞ്ചാം ദിവസം 50 കോടി ക്ലബ്ബിൽ ഇടം നേടി ‘ഗുരുവായൂരമ്പല നടയില്‍’

തിയേറ്ററിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് ബേസിൽ ജോസഫ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന 'ഗുരുവായൂരമ്പല നടയിൽ'. കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതിയാണ് ചിത്രം വിജയക്കുതിപ്പ് തുടരുന്നത്. റിലീസ് ചെയ്ത് വെറും അഞ്ചാം ദിവസം 50...