‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: movie

spot_imgspot_img

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം ഖുറേഷി എന്ന കഥാപാത്രത്തെ എഐയിലൂടെ ഇതിഹാസ നടൻ...

നൂലില്ലാ കറക്കം: ശ്രീനാഥ് ഭാസി ആലപിച്ച പാട്ട് പുറത്തുവിട്ട് ഫഹദ് ഫാസിൽ

മുറ എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന പാട്ട് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്ത് ഫഹദ് ഫാസിൽ. ചിത്രത്തിൻ്റെ ടീസറിനും ടൈറ്റിൽ സോങിനും ശേഷമാണ് ശ്രീനാഥ് ഭാസി ആലപിച്ച...

ഇന്ന് തിയേറ്ററിൽ സിനിമ കാണാം, വെറും 99 രൂപയ്ക്ക്; നിങ്ങൾ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തില്ലേ?

തിയേറ്ററിൽ വെറും 99 രൂപയ്ക്ക് സിനിമ കാണാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ? എങ്കിൽ വിശ്വസിച്ചേ മതിയാകൂ. കാരണം, ഇന്ന് (സെപ്റ്റംബർ 20) ഇന്ത്യയിലെവിടെയുമുള്ള തിയേറ്ററിൽ 99 രൂപയ്ക്ക് സിനിമാ ടിക്കറ്റ്...

ആരും ഒളിച്ചോടിയിട്ടില്ല, സിനിമ വിവാദത്തിൽ നയം വ്യക്തമാക്കി മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധികാരികമായി സംസാരിക്കാൻ അറിയാത്തതുകൊണ്ട് സാധാരണയായി വാർത്താസമ്മേളനങ്ങളിൽ...

സാമ്പത്തിക ക്രമക്കേട്; ടൊവിനോ ചിത്രം ‘എആർഎം’ റിലീസ് തടഞ്ഞ് കോടതി

ടൊവിനോ തോമസ് നായകനാകുന്ന ഓണം റിലീസ് ചിത്രം അജയൻ്റെ രണ്ടാം മോഷണത്തിൻ്റെ (എആർഎം)അ റിലീസ് താത്കാലികമായി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് നടപടി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി യുവിആർ മൂവീസ് നൽകിയ...

ചരിത്ര നേട്ടത്തിനരികെ ‘കൽക്കി’; 1,000 കോടിയിലേയ്ക്ക് അടുത്ത് പ്രഭാസ് ചിത്രം

പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി' തേരോട്ടം തുടരുന്നു. പ്രദർശനം ആരംഭിച്ച് രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം 1,000 കോടി ക്ലബ്ബിലേയ്ക്കാണ് അടുത്തുകൊണ്ടിരിക്കുന്നത്. ആദ്യവാരത്തിൽ 800 കോടിയാണ്...