‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജയിലുടനീളം 100 മസ്ജിദുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
പുതിയതായി പള്ളികൾ നിർമ്മിക്കുന്നതിനും മറ്റുചില...
യുഎഇയിൽ വേനൽച്ചൂട് ശക്തമാകുകയാണ്. രാജ്യത്തെ താപനില കഴിഞ്ഞ ദിവസം 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഈ സാഹചര്യത്തിൽ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റായി ചുരുക്കി അധികൃതർ.
ജൂൺ 28 (വെള്ളിയാഴ്ച) മുതൽ ഒക്ടോബർ...
2023 ജനുവരി മുതൽ ജൂൺ വരെ 3.3 ദശലക്ഷത്തിലധികം പേർ അബുദാബി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചതായി കണക്കുകൾ. മോസ്ക് സെൻ്ററിൻ്റെ കണക്കുകൾ ഉദ്ധരിച്ച് . എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ്...
ഈദ് അൽ ഫിത്തർ പ്രമാണിച്ച് നിരവധി ഇമാമുമാർക്കും മതപ്രഭാഷകർക്കും മത ഗവേഷകർക്കും ഗോൾഡൻ വിസ അനുവദിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച ഉത്തരവിറക്കി.
യുഎഇ...
കുവൈത്തിലെ പ്രധാന പള്ളിയായ ഗ്രാൻഡ് മസ്ജിദ് വീണ്ടും തുറന്നു. അറ്റകുറ്റപ്പണികളും കോവിഡും കാരണം മൂന്നുവർഷത്തെ അടച്ചിടലിന് ശേഷമാണ് റമദാൻ കാല പ്രാർത്ഥനകൾക്കായി ഗ്രാൻഡ് മസ്ജിദ് തുറന്ന് നൽകിയത്.
റമദാനിലെ തറാവീഹ്, രാത്രി...
ഈദ് ആഘോഷങ്ങൾക്കായുളള കാത്തിരിപ്പ് അവസാന ഘട്ടത്തിലേക്ക്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾക്ക് അനുസൃതമായി ഈദ് പ്രാര്‍ത്ഥനകളും ആഘോഷങ്ങളും സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഗൾഫ് മേഖലയിലെ ആരാധനാലയങ്ങളും വിശ്വാസികളും.
കോവിഡ് നിയന്ത്രണങ്ങളോടെയാണ് യുഎഇയിയും സൗദിയും ഉൾപ്പെടെ ഗൾഫ് മേഖലയിലെ ഈദ് ആഘോഷങ്ങൾ....