‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍...
വ്യാജ ഫോൺ സന്ദേശങ്ങൾ വഴി ബാങ്ക് അക്കൗണ്ട് വിശദാംങ്ങൾ ശേഖരിച്ച് പണം തട്ടുന്ന സംഘം റാസൽഖൈമ പോലീസിൻ്റെ പിടിയിലായി. പണം തട്ടിപ്പുകളിൽ ഏർപ്പെട്ട ഏഴ് ഏഷ്യൻ പൗരന്മാരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ...
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 400 ഓളം അന്താരാഷ്ട്ര പ്രതികളെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021, 2022 വർഷങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 521...
ഇന്ത്യയിൽ 2,000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് യുഎഇയിൽ നോട്ട് മാറാൻ മണി എക്സ്ചേഞ്ചുകൾ വിസമ്മതിച്ചു. ഇതോടെ യുഎഇയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
2000 രൂപയുടെ നോട്ട് വിനിമയത്തിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം...
മദാനിൽ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ തിരക്ക്. നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും കറൻസി വിനിമയ ഇടപാടുകളിലും ഗണ്യമായ വർധനയാണ്.
നോമ്പുകാലത്തിന്റെ തുടക്കം മുതൽ പണം അയയ്ക്കുന്നവരുടെ എണ്ണം ഉയർന്നിരുന്നു. 600 മുതൽ 700...
ഏപ്രിൽ 10 മുതൽ പുതിയ 1000 ദിർഹം കറൻസി നോട്ട് പ്രചാരത്തിൽ വരുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള നോട്ടിന്, നൂതനമായ രൂപകല്പനയ്ക്ക് പുറമെ സുരക്ഷാ ഘടകങ്ങളുമുണ്ട്.
യുഎഇയുടെ...