‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: monday

spot_imgspot_img

റിമാൽ ചുഴലിക്കാറ്റ് ഭീഷണി: ഇന്നും നാളെയുമായി ചില ഇന്ത്യ-യുഎഇ വിമാന സർവ്വീസുകൾ റദ്ദാക്കി

റിമാൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് മെയ് 26, 27 (ഞായർ, തിങ്കൾ) തീയതികളിൽ യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചില വിമാനങ്ങൾ റദ്ദാക്കി. റിമാൽ ചുഴലിക്കാറ്റ് ഭീഷണിയിൽ കൊൽക്കത്ത വിമാനത്താവളത്തിൽ അടുത്ത 21 മണിക്കൂറിൽ...

യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യത

ഞായറാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവുമാണ് ഉണ്ടായത്. ഇന്നും രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി...

തിങ്കളാഴ്ച ഏറ്റവും മോശം ദിവസമെന്ന് പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്

തിങ്കളാഴ്ച ഏറ്റവും മോശം ദിവസമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്. തിങ്കളാഴ്ചയായ ഇന്നലെയായിരുന്നു ഗിന്നസിൻ്റെ ഔദ്യോഗിക പ്രഖ്യാപനം. we're officially giving monday the record of the worst day of...

ഈദ് അൽ ഫിത്തർ മെയ് രണ്ടിന്

ഏപ്രിൽ 30 ശനിയാഴ്ച മാസപ്പിറവി ദർശിക്കാൻ കഴിയാഞ്ഞതോടെ ഈദ് അൽ ഫിത്തർ മെയ് രണ്ടിനെന്ന് ഉറപ്പായതായി അധികൃതർ. സൗദി റോയൽ കോർട്ടിനും സുപ്രീം കോടതിയ്ക്കും പിന്നാലെ യുഎഇ ചാന്ദ്ര ദർശന...